ETV Bharat / bharat

അംബാല-ഡൽഹി ഹൈവേയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 5 പേർ കൊല്ലപ്പെട്ടു - അംബാലയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു

ഹൈവേയിൽ മുൻവശത്തുണ്ടായിരുന്ന ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇതിന് പിന്നാലെ പിന്നിൽ നിന്ന് വന്ന രണ്ട് ബസുകളും ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് മൂന്ന് ബസുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

tourist buses collide eachother on Ambala-Delhi highway  five died in road accident in Ambala  Ambala-Delhi highway accident  അംബാല-ഡൽഹി ഹൈവേയിൽ മൂന്ന് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം  അംബാലയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു  അംബാല-ഡൽഹി ഹൈവേയിൽ അപകടം
അംബാല-ഡൽഹി ഹൈവേയിൽ മൂന്ന് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 പേർ കൊല്ലപ്പെട്ടു
author img

By

Published : Dec 27, 2021, 12:48 PM IST

ചണ്ഡീഗഢ്: അംബാല-ഡൽഹി ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കത്രയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

ഹൈവേയിൽ മുൻവശത്തുണ്ടായിരുന്ന ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇതിന് പിന്നാലെ പിന്നിൽ നിന്ന് വന്ന രണ്ട് ബസുകളും ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് മൂന്ന് ബസുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു.

അപകടവിവരം ലഭിച്ചയുടൻ പട്രോളിങ് വാഹനം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: 17 കാരിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.