ETV Bharat / bharat

അടച്ചു പൂട്ടി കര്‍ണാടക, പാടില്ലാത്തത് എന്തൊക്കെ? ഏതെല്ലാം സേവനങ്ങള്‍ ലഭിക്കും? - lockdown

മെയ് 24 വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്

Tough lockdown in Karnataka from Today  കർശന നിയന്ത്രണങ്ങളുമായി കർണാടകയിൽ ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ  കർണാടക  കർണാടക ലോക്ക്‌ഡൗൺ  ബി.എസ് യദ്യൂരപ്പ  lockdown  Karnataka lockdown
കർണാടകയിൽ ലോക്ക്‌ഡൗൺ
author img

By

Published : May 10, 2021, 10:07 AM IST

ബെംഗളുരു: കൊവിഡിന്‍റെ രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ 14 ദിവസത്തെ ലോക്ക്ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിൽ. മുൻപ് ഏർപ്പെടുത്തിയ കർഫ്യൂവിനേക്കാൾ കർശന നിയന്ത്രണങ്ങളാണ് മെയ് 24 വരെ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗണിന് ഉണ്ടാകുക. ലോക്ക്ഡൗൺ കാലയളവിൽ രാവിലെ 6 മുതൽ 10 വരെ അവശ്യവസ്തുക്കൾ വാങ്ങാൻ ആളുകളെ അനുവദിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ അറിയിച്ചു.

എന്തൊക്കെ അനുവദനീയമല്ല?

  1. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ട്രെയിനുകളുമൊഴികെയുള്ളവ പ്രവർത്തിക്കില്ല. ഷെഡ്യൂൾ ചെയ്ത വിമാന, ട്രെയിൻ ടിക്കറ്റുകൾ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള പാസുകളായി ഉപയോഗിക്കാം.
  2. മെട്രോ ട്രെയിൻ, ട്രാൻസ്പോർട്ട് ബസ് സർവ്വീസ് ഉൾപ്പെടെയുള്ള പൊതു ഗതാഗത സേവനങ്ങൾ ഒന്നുംതന്നെ പ്രവർത്തിക്കില്ല.
  3. അടിയന്തിര സാഹചര്യങ്ങളിലൊഴികെ ടാക്സികൾ, ഓട്ടോറിക്ഷകൾ, ക്യാബ് സേവനങ്ങൾ എന്നിവക്ക് നിരോധനം.
  4. സ്കൂളുകൾ, കോളജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ഓൺലൈൻ ക്ലാസുകൾ അനുവദനീയമാണ്.
  5. റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഹോം ഡെലിവറികൾ മാത്രമേ ഉണ്ടായിരിക്കുള്ളൂ. പാഴ്സലുകൾ എത്തിക്കുന്നതിന് വ്യക്തികൾക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല. കാൽനടയായി മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ. ഹോട്ടലുകൾക്കും റെസ്റ്റോറന്‍റുകൾക്കും ഭക്ഷണ പാർസലുകൾ വിതരണം ചെയ്യുന്നതിന് വാഹനങ്ങൾ ഉപയോഗിക്കാം.
  6. തിയറ്ററുകൾ, സിനിമാ ഹാളുകൾ, ജിംനേഷ്യം, ഷോപ്പിങ് മാളുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്റ്റേഡിയങ്ങൾ, കളിസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കില്ല.
  7. പൊതുയോഗങ്ങൾ ഉണ്ടാവില്ല. മത സ്ഥലങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കില്ല.
  8. ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊഴികെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സേവനങ്ങളും നിർത്തിവച്ചു.

കണ്ടെയ്ൻമെന്‍റ് സോണിന് പുറത്ത് പ്രവർത്തിക്കുന്ന ആരോഗ്യ സേവനങ്ങൾ

  1. ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ക്ലിനിക്കുകൾ, ലാബുകൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, കെമിസ്റ്റുകൾ, ജൻ ഔഷധി കേന്ദ്രങ്ങൾ, ബ്ലഡ് ബാങ്കുകൾ.
  2. ഗവേഷണ, ഫാർമസ്യൂട്ടിക്കൽ ലാബുകൾ.
  3. മെഡിക്കൽ സ്റ്റാഫുകൾ, പാരാമെഡിക്സ്, നഴ്സുമാർ, ശാസ്ത്രജ്ഞർ, ലാബ് ടെക്നീഷ്യൻമാർ എന്നിവരുടെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരം.
  4. മരുന്ന് നിർമാണ യൂണിറ്റുകൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ ഓക്സിജൻ, ആവശ്യമായ അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണം.
  5. മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ.
  6. മരുന്ന്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ.

പ്രവർത്തനാനുമതിയുള്ള വാണിജ്യ സ്ഥാപനങ്ങൾ

  1. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ രാവിലെ 10 വരെ പ്രവർത്തിക്കും.
  2. പൊതു വിതരണ സംവിധാനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.
  3. ഒറ്റപ്പെട്ട് നിൽക്കുന്ന മദ്യവിൽപ്പന ശാലകളിൽ നിന്നും രാവിലെ 6 മുതൽ 10 വരെ മദ്യങ്ങൾ പാഴ്സലായി വാങ്ങാം.
  4. ഉന്തുവണ്ടികളിലൂടെ പച്ചക്കറികളും പഴങ്ങളും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വിൽക്കാം.
  5. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പാൽ ബൂത്തുകളും ഹോപ്കോം ഔട്ട്‌ലെറ്റുകളും അനുവദനീയമാണ്.
  6. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, കോൾഡ് സ്റ്റോറേജ്, വെയർഹൗസിങ് സേവനങ്ങൾ, സ്വകാര്യ സുരക്ഷാ സേവനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് ഓഫിസുകൾ, എടിഎമ്മുകൾ എന്നിവ പ്രവർത്തിക്കും.
  7. പ്രിന്‍റ്, ഇലക്ട്രോണിക് മീഡിയ, ടെലികമ്മ്യൂണിക്കേഷൻ, ഇന്‍റർനെറ്റ്, പ്രക്ഷേപണം, കേബിൾ സേവനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം.
  8. ഇ-കൊമേഴ്‌സ് പോർട്ടലുകൾ വഴി സാധനങ്ങൾ വിതരണം ചെയ്യാം.
  9. വൈദ്യുതി ഉൽപാദന, പ്രക്ഷേപണ, വിതരണ യൂണിറ്റുകളും സേവനങ്ങളും പ്രവർത്തിക്കും.
  10. വ്യോമയാനവും മറ്റ് അനുബന്ധ സേവനങ്ങളും അനുവദനീയമാണ്.

കണ്ടെയ്ൻമെന്‍റ് സോണിന് പുറത്ത്

പ്രവർത്തനാനുമതിയുള്ള സാമൂഹിക മേഖല യൂണിറ്റുകൾ

  1. കുട്ടികൾ, വികലാംഗർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മുതിർന്ന പൗരന്മാർ, നിരാലംബർ, വിധവകൾ എന്നിവർക്കുള്ള വീടുകൾ
  2. ഒബ്‌സർവേഷൻ ഹോമുകൾ, കുട്ടികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ

ജീവനക്കാരുടെ സഞ്ചാരം

  1. തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ടെലികോം, ഇന്‍റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാം.
  2. ഐടി, ഐടിഇഎസ് കമ്പനികളിലെ അവശ്യ ജീവനക്കാർക്ക് ഓഫിസുകളിൽ വരാം. മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം ആയിരിക്കും.
  3. സ്കൂൾ, കോളേജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ പൂർണ്ണമായും അടക്കും.
  4. സിനിമാ തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ, ജിമ്മുകൾ, സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ, പാർക്കുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ, ക്ലബ്ബുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ബിൽഡിങുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കില്ല.
  5. എല്ലാ മതസ്ഥലങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള പ്രവേശനം 14 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.
  6. റോഡ് വഴിയുള്ള അന്തർ ജില്ലാ, അന്തർ സംസ്ഥാന പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു

വ്യക്തികളുടെ സഞ്ചാരം

  1. മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം.
  2. ശവസംസ്‌കാരത്തിന് പരമാവധി അഞ്ച് പേർ മാത്രം.
  3. വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.