ETV Bharat / bharat

പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു - Top JeM Pakistani terrorist killed

ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്.

പുൽവാമ ആക്രമണം  ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ലംബോ  ലംബോയെയാണ് സൈന്യം വധിച്ചു  മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ലംബൊ  Pulwama encounter news  Pulwama encounter  Top JeM Pakistani terrorist killed  Top JeM Pakistani terrorist killed in Pulwama encounter
പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു
author img

By

Published : Jul 31, 2021, 3:00 PM IST

ശ്രീനഗർ: പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി ലംബോയെയാണ് സൈന്യം വധിച്ചത്. ആഗോള ഭീകരന്‍ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ഇയാള്‍ വിവിധ ആക്രമണങ്ങളിലെ സൂത്രധാരനാണ്. സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട രണ്ടാമത്തെ തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല.

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇയാൾ പങ്കാളിയായിരുന്നുവെന്നും ഫിദായിൻ ആക്രമണ സമയത്ത് ആദിൽ ദറിനോടോപ്പം ഇയാൾ ഉണ്ടായിരുന്നുവെന്നും കശ്‌മീർ ഇൻസ്‌പെക്‌ടർ ജനറൽ ഓഫ്‌ പൊലീസ് വിജയ്‌ കുമാർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനും അവന്തിപോര പൊലീസിനും കുമാർ നന്ദി അറിയിച്ചു.

ഹംഗൽമാർഗ് പ്രദേശത്ത് ശനിയാഴ്‌ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്ന് തോക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രദേശത്ത് സംയുക്ത ഓപ്പറേഷൻ തുടരുകയാണ്.

READ MORE: പുൽവാമ ആക്രമണം; വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ പ്രതിഷേധവുമായി രംഗത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.