ന്യൂഡൽഹി: കൊവിഡ് തരംഗം മനുഷ്യരുടെ പെരുമാറ്റത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് എയിംസിലെ മുതിർന്ന ഉദ്യോഗസ്ഥൻ നീരജ് നിശ്ചൽ. രാജ്യത്തെ മൂന്നാം കൊവിഡ് തരംഗത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നീരജ് നിശ്ചലിന്‍റെ പ്രതികരണം.
എല്ലാം മനുഷ്യന്‍റെ കയ്യില്‍
രണ്ട് ഘടകങ്ങളാണ് കൊവിഡ് തരംഗത്തിനെ നിർണയിക്കുന്നത്. അതിൽ ഒന്ന് വൈറസിന്‍റെ ജനിതകമാറ്റവും രണ്ട് മനുഷ്യരുടെ പെരുമാറ്റവുമാണെന്ന് നീരജ് നിശ്ചൽ പറഞ്ഞു. വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നത് മനുഷ്യരുടെ നിയന്ത്രണത്തിന് അധീനമാണെന്നും എന്നാൽ മനുഷ്യരുടെ അവസരോചിതമായ ഇടപെടലുകൾക്ക് ഇത് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷനിലൂടെ കൊവിഡിനെ പ്രതിരോധിക്കാനാകുമെന്നും കൊവിഡ് രൂക്ഷമാകുന്നതിൽ നിന്നും വാക്‌സിനേഷൻ തടയുമെന്നും അദ്ദേഹം പ്രതികരിച്ചു. കൊവിഡിന്‍റെ മൂന്നാം തരംഗം 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കാമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ അഭിപ്രായപ്പെട്ടിരുന്നു. ഒന്നാം തരംഗത്തിന് ശേഷം ജനങ്ങള്‍ക്കിടയിലുണ്ടായ അശ്രദ്ധയാണ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണം.
READ MORE: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി