ന്യൂഡല്‍ഹി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ആക്‌ടിവിസ്റ്റ് ദിഷാ രവിയെ മൂന്ന് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ദിഷയുടെ സ്വകാര്യതക്കും സംസാര സ്വാതന്ത്യത്തിനുമുള്ള അവകാസശം സംരക്ഷിക്കപ്പെടണമെന്ന് ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. മാധ്യമങ്ങള്‍ക്ക് അന്വേഷണ വിരവരങ്ങള്‍ ചോര്‍ത്തി നല്‍കരുതെന്നും ഡല്‍ഹി പൊലീസിന് ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡൽഹി പൊലീസിന്‍റെ സൈബർ സെല്‍ ഫെബ്രുവരി 13 ന് ബെംഗളൂരുവിൽ നിന്നാണ് പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ വായനക്ക്:- ദിഷ രവിയുടെ സ്വകാര്യതക്കും സംസാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഡല്‍ഹി ഹൈക്കോടതി