ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതുതായി ഏര്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭ യോഗം ചൊവ്വാഴ്ച ചേരും.
കൂടുതല്‍ വായനയ്ക്ക്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ വരവ് നിയന്ത്രിച്ച് തെലങ്കാന
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ നെല്ല് സംഭരണത്തെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യും. കൊവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൂടുതല്‍ ശേഷി വേണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാനത്തെ മെഡിക്കൽ, ആരോഗ്യ മേഖലകളിലെ ഉദ്യോഗസ്ഥരുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കണം. എം.ബി.ബി.എസ് പൂർത്തിയാക്കിയ 50,000-ത്തിനടുത്ത് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കണമെന്നും മുഖ്യമന്ത്രി ഞായറാഴ്ച ഉദ്യോഗസ്ഥരോട് നിർദേശിച്ചു.