ETV Bharat / bharat

തക്കാളി വിറ്റ പണം തട്ടിയെടുക്കാന്‍ കര്‍ഷകനെ കൊലപ്പെടുത്തി ; പ്രതികളെ തെരഞ്ഞ് പൊലീസ് - ആന്ധ്രപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത

ഗ്രാമത്തില്‍ പാല്‍ വിതരണം ചെയ്‌ത് തിരികെയെത്തവെ കര്‍ഷകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ സംഘം പൈന്‍ മരത്തില്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു

tomato  andrapradsh  tomato farmer murder  Madanapalle  Annamayya District  tomato price hike  തക്കാളി  കര്‍ഷകനെ കൊലപ്പെടുത്തി  പ്രതികളെ തിരഞ്ഞ് പൊലീസ്  കഴുത്തില്‍ തുണി മുറുക്കി  സ്വര്‍ണവും പണവും കൂടാതെ തക്കാളിയും കവര്‍ന്നു  തക്കാളി വില  ആന്ധ്രപ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കര്‍ഷകനെ കൊലപ്പെടുത്തി; പ്രതികളെ തിരഞ്ഞ് പൊലീസ്
author img

By

Published : Jul 12, 2023, 10:39 PM IST

അന്നമയ്യ : തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കര്‍ഷകനെ അക്രമിസംഘം കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലായിരുന്നു സംഭവം. നരേം രാജശേഖര റെഡ്ഡി (62) എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടതെന്നും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. ഗ്രാമത്തില്‍ പാല്‍ വിതരണം ചെയ്‌ത് തിരികെയെത്തവെ കര്‍ഷകനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ സംഘം പൈന്‍ മരത്തില്‍ കെട്ടിയിട്ട ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് സംഘം വീട്ടിലെത്തി കര്‍ഷകനെ തിരക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തക്കാളി വിളവെടുത്ത ശേഷം നരേം രാജശേഖര്‍ റെഡ്ഡി അംഗല്ലു മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തിയിരുന്നു. ശേഷം പണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ മണ്ടി വ്യാപാരികളുടെ കൈയ്യില്‍ തന്നെ ഏല്‍പ്പിക്കുകയാണ് പതിവ്. വിളവെടുത്തതിന് ശേഷം പണം മൊത്തമായാണ് ഇവര്‍ കര്‍ഷകന് നല്‍കുക.

കൊലപാതകം പണം തട്ടിയെടുക്കാന്‍ : സംഭവ ദിവസം 70 പെട്ടി തക്കാളി കര്‍ഷകന്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ചുവെന്നാണ് വിവരം. ഈ വിവരം ലഭിച്ച ശേഷം ഇയാളുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കുന്നതിനാണ് സംഘം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട കര്‍ഷകന് രണ്ട് പെണ്‍മക്കളാണുള്ളത്. ഇരുവരും വിവാഹത്തിന് ശേഷം ബെംഗളൂരുവില്‍ താമസിച്ചുവരികയാണ്. തങ്ങളുടെ കൃഷിയിടത്തിന് അടുത്തുള്ള വീട്ടിലായിരുന്നു നരേം രാജശേഖര്‍ റെഡ്ഡിയും ഭാര്യയും താമസിച്ചിരുന്നത്.

പാല്‍ വില്‍പ്പനയ്‌ക്കായി പോയ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്താതിരുന്ന വിവരം കര്‍ഷകന്‍റെ ഭാര്യ ജ്യോതി തന്‍റെ മക്കളെയും ബന്ധുക്കളെയും അറിയിച്ചു. വിവരമറിഞ്ഞ് അടുത്തുള്ള ബന്ധു തെരച്ചില്‍ നടത്തിയപ്പോഴാണ് കര്‍ഷകന്‍റെ ഇരു ചക്ര വാഹനവും ഫോണും വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശേഷം, ഇയാള്‍ പൊലീസിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

സ്വര്‍ണവും പണവും കൂടാതെ തക്കാളിയും കവര്‍ന്നു : അതേസമയം, തെലങ്കാനയിലെ നിസാമാബാദില്‍ പൂട്ടിക്കിടന്ന വീട് തകര്‍ത്ത ശേഷം ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോ തക്കാളിയും പണവും ആഭരണങ്ങളും കവര്‍ച്ചക്കാര്‍ മോഷ്‌ടിച്ചിരുന്നു. തിങ്കളാഴ്‌ച (10.07.2023) രാത്രിയായിരുന്നു സംഭവം. നഗരസഭ ജീവനക്കാരനായിരുന്ന റാഫിയും കുടുംബവും സിധിപേട്ടിലുള്ള ബന്ധുക്കളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം.

അടുത്ത ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു വീടിന്‍റെ പൂട്ട് തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. ശേഷം, റാഫി പരിശോധന നടത്തിയപ്പോഴാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1.28 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നഷ്‌ടപ്പെട്ടതായി കണ്ടത്. ഫ്രിഡ്‌ജ് തുറന്നപ്പോഴാണ് തക്കാളിയും മോഷണം പോയ വിവരം അറിയുന്നത്.

മോഷണ വിവരം റാഫി പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തിയ ശേഷം സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. വിലപിടിപ്പുള്ള വസ്‌തുക്കളോടൊപ്പം തക്കാളിയും മോഷണം പോയതാണ് ഏവരെയും അമ്പരപ്പിച്ചത്.

തക്കാളി എറിഞ്ഞുകൊടുത്ത് വൈറലായി ട്രക്കിലെ ജീവനക്കാരന്‍ : വെല്ലൂർ ജില്ലയിലെ കോണവട്ടം ഭാഗത്തേക്ക് തക്കാളിയുമായി പോകുന്ന ട്രക്ക്. ട്രക്കിന്‍റെ ക്യാരേജ് ഏരിയയിൽ ഇരിക്കുന്ന ഒരാൾ. ഇതേസമയം, ട്രക്കിന് പിന്നാലെ ബൈക്കിൽ പോകുന്ന യുവാക്കൾ. 'തക്കാളിക്ക് വില വളരെ കൂടുതലാണ്.. ദയവായി എനിക്ക് തരൂ..' എന്ന് യുവാക്കൾ വിളിച്ചുപറയുകയാണ്.. ഇത് കേട്ട് ട്രക്കിലുണ്ടായിരുന്നയാൾ യുവാക്കൾക്ക് തക്കാളി ഓരോന്നായി എറിഞ്ഞുകൊടുക്കുന്നു. ചെന്നൈ-ബാംഗ്ലൂര്‍ ഹൈവേയിലാണ് സംഭവം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതിന്‍റെ വീഡിയോ വൈറലായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.