ETV Bharat / bharat

മിഷൻ ഇംപോസിബിൾ 7 ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍; ഏഴാം ദിനത്തില്‍ 70 കോടി - Christopher McQuarrie

റിലീസ് ചെയ്‌ത്‌ ആദ്യ ആഴ്‌ചയിൽ തന്നെ മിഷൻ ഇംപോസിബിൾ 7ന് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്താനായി.

Tom Cruise actioner Mission Impossible  Tom Cruise actioner  Mission Impossible  Tom Cruise  Mission Impossible crosses Rs 70 crores  ടോം ക്രൂസ്  മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍  മിഷൻ ഇംപോസിബിൾ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ക്രിസ്‌റ്റഫർ മക്ക്വറി  Christopher McQuarrie  മിഷൻ ഇംപോസിബിൾ 7
മിഷൻ ഇംപോസിബിൾ 7 ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍; ഏഴാം ദിനത്തില്‍ 70 കോടി
author img

By

Published : Jul 19, 2023, 5:08 PM IST

ഹോളിവുഡ് താരം ടോം ക്രൂസിന്‍റേതായി Tom Cruise ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍' (Mission Impossible Dead Reckoning Part One). ക്രിസ്‌റ്റഫർ മക്ക്വറി Christopher McQuarrie സംവിധാനം ചെയ്‌ത ചിത്രം ജൂലൈ 12നാണ് തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്‌ത്‌ ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രത്തിന് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്താനായി.

മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ആദ്യ ആഴ്‌ചയിൽ തന്നെ 70 കോടി രൂപയാണ് പിന്നിട്ടിരിക്കുന്നത്. 72.85 കോടി രൂപയാണ് ചിത്രം ഇതുവരെ സമാഹരിച്ചത്. പ്രദര്‍ശനത്തിന്‍റെ ഏഴാം ദിനത്തിലാണ് ഈ നേട്ടം. ഏഴാം ദിനത്തില്‍ മാത്രം ചിത്രം 4.35 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിനത്തില്‍ 12.3 കോടി രൂപയാണ് സിനിമയ്‌ക്ക് ലഭിച്ചത്. എന്നാല്‍ റിലീസ് കഴിഞ്ഞുള്ള ആദ്യ ശനിയാഴ്‌ച സിനിമയുടെ വരുമാനത്തില്‍ ഗണ്യമായി കുതിപ്പ് രേഖപ്പെടുത്തി. 74 ശതമാനം വര്‍ദ്ധനയില്‍ 16 കോടി രൂപയാണ് ശനിയാഴ്‌ച ദിനത്തില്‍ 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍' കലക്‌ട് ചെയ്‌തത്. അതേസമയം ആദ്യ തിങ്കളാഴ്‌ചയില്‍, കലക്ഷനില്‍ വന്‍ ഇടിവ് നേരിട്ടു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫോഴ്‌സായ 'ദി എന്‍റിറ്റി'യെ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന ഏഥൻ ഹണ്ട് എന്ന ചാരനെയും അദ്ദേഹത്തിന്‍റെ ഐഎംഎഫ് ടീമിനെയും പിന്തുടരുകയാണ് 'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍'. ടോം ക്രൂസ് നായകനായി എത്തിയ ചിത്രത്തല്‍ സൈമൺ പെഗ് (Simon Pegg), ഹെയ്‌ലി അറ്റ്‌വെൽ (Hayley Atwell), വിങ് റേംസ് (Ving Rhames), വനേസ കിർബി (Vanessa Kirby) എന്നിവരും സുപ്രധാന വേഷങ്ങളിലെത്തി മികച്ച പ്രകടനം കാഴ്‌ചവച്ചു.

'മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്‍' റിലീസിനോടനുബന്ധിച്ച് നായകന്‍ ടോം ക്രൂസ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. തനിക്ക് ഹിന്ദിയിലും സംസാരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

'മിഷൻ ഇംപോസിബിൾ' ഏഴാം ഭാഗം റിലീസിന് മുമ്പ് കനേഡിയന്‍ വാര്‍ത്ത ഔട്ട്‌ലെറ്റായ ഈ ടോക്കിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. 'മിഷൻ ഇംപോസിബിൾ' ഫ്രാഞ്ചൈസിയിലെ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ ടോം ക്രൂസിനെ മാധ്യമപ്രവര്‍ത്തകന്‍ പ്രശംസിച്ചിരുന്നു.

ഇന്ത്യൻ വംശജനായ പത്രപ്രവർത്തകന്‍റെ ടോം ക്രൂസിനോടുള്ള ചോദ്യം- 'താങ്കള്‍ക്ക് ചെയ്യാൻ പറ്റാത്ത എന്തെങ്കിലും ഉണ്ടോ? താങ്കള്‍ എന്നോടൊപ്പം ഹിന്ദിയിൽ സംസാരിക്കാൻ പോവുകയാണോ?' മറുപടിയായി ടോ ക്രൂസ് പറഞ്ഞത് ഇപ്രകാരം -'നിങ്ങള്‍ക്കൊപ്പം ഞാൻ ഹിന്ദിയിൽ സംസാരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ സംസാരിക്കാം. നമുക്ക് ശ്രമിക്കാം.'

തുടർന്ന് മാധ്യമ പ്രവർത്തകൻ ടോം ക്രൂസിനോട്, -'നമസ്തേ. ആപ് കൈസേ ഹേ?' എന്ന് പറയാൻ ആവശ്യപ്പെട്ടു. ആദ്യ ശ്രമത്തില്‍ തന്നെ കൂപ്പു കൈകളോടെ 'നമസ്തേ, ആപ് കൈസേ ഹേ?' എന്ന് ഉച്ചാരണ ശുദ്ധിയോടെ താരം പറഞ്ഞു. ഇത് ടോം ക്രൂസ് ആരാധകരില്‍ വിസ്‌മയം ഉണ്ടാക്കി. ടോം ക്രൂസിന്‍റെ ഈ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി.

Also Read: Tom Cruise| 'നമസ്തേ, ആപ് കൈസെ ഹേ'; ടോം ക്രൂസിന്‍റെ ഹിന്ദി കേട്ട് വിസ്‌മയിച്ച് ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.