ETV Bharat / bharat

ഗേറ്റ് തുറക്കാന്‍ വൈകി: ടോൾ പ്ലാസ ജീവനക്കാരനെ ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചുകൊന്നു

കര്‍ണാടകയില്‍ സിക്കെപാല്യ സ്വദേശിയായ 26 വയസുള്ള ടോൾ പ്ലാസ ജീവനക്കാരനെയാണ് നാല് യുവാക്കള്‍ ചേർന്ന് മര്‍ദിച്ചുകൊലപ്പെടുത്തിയത്

Etv Bharat
Etv Bharat
author img

By

Published : Jun 6, 2023, 12:09 PM IST

Updated : Jun 6, 2023, 1:16 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ ടോൾ പ്ലാസ ജീവനക്കാരനെ നാല് യുവാക്കള്‍ ചേര്‍ന്ന് ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു - മൈസൂര്‍ എക്‌സ്പ്രസ് വേയിൽ ജൂണ്‍ അഞ്ചിന് രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ബെംഗളൂരു സൗത്ത് താലൂക്കിലെ തവരെകെരെയിലെ സിക്കെപാല്യ സ്വദേശി പവൻ കുമാർ നായിക്കാണ് (26) മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തിന് പരിക്കേറ്റു.

രാമനഗരയിലെ ടോള്‍ പ്ലാസയിലെ ബൂം ബാരിയര്‍ ഉയർത്താൻ വൈകിയതിനെ ചൊല്ലിയുണ്ടായ ചെറിയ വാക്കേറ്റം കയ്യാങ്കളിയിലേക്കും തുടര്‍ന്ന് കൊലയിലേക്കും വഴിമാറുകയായിരുന്നു. രാമനഗര ശേഷഗിരിഹള്ളി ടോൾ പ്ലാസയിലുണ്ടായ സംഭവത്തിന് പിന്നിൽ ബെംഗളൂരുവില്‍ നിന്നും കാറിലെത്തിയ യുവാക്കളാണെന്നാണ് വിവരം. വാക്കേറ്റമുണ്ടായ സമയത്ത് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ശേഷം, ജീവനക്കാരന്‍ ജോലി കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ നിന്നും മടങ്ങി. തുടര്‍ന്ന് ഇയാള്‍ അത്താഴം കഴിക്കാൻ പോയ സമയം സംഘം പിന്തുടര്‍ന്നെത്തി ഹെജ്ജലയ്ക്കടുത്തുവച്ച്, ഹോക്കി സ്റ്റിക്കുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ട് ശാന്തമാക്കിയ സംഭവം, ശേഷം..: പ്രതികളെ പിടികൂടാന്‍ പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കി. രാത്രി 10നാണ് ശേഷഗിരിഹള്ളി ടോൾ പ്ലാസയില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. ടോൾ ഗേറ്റിന്‍റെ ബൂം ബാരിയര്‍ ഉയര്‍ത്താന്‍ വൈകിയതിനെ തുടർന്ന് യുവാക്കളും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ഇത് ഇവര്‍ തമ്മിലുള്ള കയ്യാങ്കാളിയ്‌ക്ക് ഇടയാക്കി.

ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകളും പ്രദേശവാസികളും ഇടപെട്ട് രംഗം ശാന്തമാക്കി. ശേഷം സംഘം പവനെ പിന്തുടര്‍ന്നെത്തി മര്‍ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിഡഡി സ്റ്റേഷനിൽ നിന്നും പൊലീസുകാര്‍ സ്ഥലത്തെത്തി മൃതദേഹം ഉടന്‍ തന്നെ ബെംഗളൂരുവിലെ രാജരാജേശ്വരി ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം. മര്‍ദനം നടന്ന പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ പവനും യുവാക്കളും തമ്മിൽ തർക്കമുണ്ടായതായി സ്ഥിരീകരിച്ചു. ബൂം ബാരിയര്‍ ഉയര്‍ത്തുന്നതിലെ തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് രാമനഗര എസ്‌പി കാർത്തിക് റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കി. ജോലി കഴിഞ്ഞ് പവൻ കുമാർ നായിക്കും സുഹൃത്തും ഹെജ്ജലയ്ക്കടുത്തുള്ള തടാകത്തിന് സമീപത്ത് ഇരിക്കുമ്പോഴാണ് അജ്ഞാതർ ഇരുവരെയും ആക്രമിച്ചത്.

'ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. നാലുപരാണ് മര്‍ദിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.' - രാമനഗര എസ്‌പി പറഞ്ഞു.

ടോള്‍ പ്ലാസയില്‍ ജീവനക്കാരിയെ ഇടിച്ചിട്ട് ബൈക്ക് യാത്രികന്‍: ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ അതിക്രമത്തിന് ഇരയാവുന്ന സംഭവങ്ങള്‍ നേരത്തേയും നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ടോള്‍ പ്ലാസയിലൂടെ അമിത വേഗതയിലെത്തിയ ബൈക്ക് ജീവനക്കാരിയെ ഇടിച്ചിട്ട സംഭവം 2022 ജൂലൈയിലാണുണ്ടായത്. ടോള്‍ ക്യാബിനില്‍ നിന്ന് റോഡിന്‍റെ മറുവശത്തേക്ക് പോവുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ 50 മീറ്ററോളം വലിച്ചിഴച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ ഉത്തരാഖണ്ഡിലെ ഹിമാലയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ വലതുകാലിന് മൂന്ന് പൊട്ടലുകളും തലയ്ക്ക് ഗുരുതര പരിക്കുമേറ്റു. അപകട ദൃശ്യം ടോള്‍ പ്ലാസയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഡോയിവാല ടോൾ പ്ലാസയിൽ ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്. ഈ സംഭവത്തിന് മുന്‍പ് നിയന്ത്രണം വിട്ട ട്രക്ക് ടോൾ ക്യാബിനിലേക്ക് ഇടിച്ചുകയറിയിരുന്നു.

Last Updated : Jun 6, 2023, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.