ETV Bharat / bharat

ഒന്നര വയസുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു ; ആക്രമണം അമ്മയോടൊത്ത് ക്ഷേത്രത്തില്‍ പോകവെ

author img

By

Published : Oct 24, 2022, 9:42 PM IST

മേഖലയില്‍ വന്യമൃഗ ശല്യത്തിനെതിരെ നടപടികള്‍ ആരംഭിച്ച് വനംവകുപ്പ്

Toddler attacked killed by leopard  പുള്ളിപ്പുലിയുടെ ആക്രമണം  പുള്ളിപ്പുലിയുടെ ആക്രമണം ഒന്നര വയസുകാരി മരിച്ചു  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര വാര്‍ത്തകള്‍  മഹാരാഷ്‌ട്ര പുതിയ വാര്‍ത്തകള്‍  മഹാരാഷ്‌ട്ര ജില്ല വാര്‍ത്തകള്‍
പുള്ളിപ്പുലിയുടെ ആക്രമണം; ഒന്നര വയസുകാരി കൊല്ലപ്പെട്ടു

മുംബൈ : പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒന്നര വയസുകാരി കൊല്ലപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഗോരേഗാവിലെ ആരെ കോളനിയിലെ വനമേഖലയില്‍ തിങ്കളാഴ്‌ചയാണ് നടുക്കുന്ന സംഭവം. രാവിലെ 6.30 ഓടെ അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് കുഞ്ഞിനെ പുള്ളിപ്പുലി ആക്രമിച്ചത്.

ആക്രമണത്തെ തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം മേഖലയില്‍ രൂക്ഷമായ വന്യമൃഗശല്യം തടയാന്‍ നടപടികള്‍ ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജനവാസ മേഖലയിലെത്തുന്ന പുലിയെ നിരീക്ഷിക്കുന്നതിനായി മേഖലയില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് സമീപമുള്ള ആരെ കോളനിയില്‍ ഇതിനകം നിരവധി പേര്‍ വന്യമൃഗ ശല്യത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

പുള്ളിപ്പുലിയെ പിടികൂടും വരെ മേഖലയില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തുമെന്നും വനംവകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.