- വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ജൂലൈ 27ന് സംസ്ഥാനത്തെ വാക്‌സിൻ വിതരണം മുടങ്ങും. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ വാക്‌സിനേഷൻ പൂർണമായും മുടങ്ങുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണുള്ളത്. ബാക്കി ജില്ലകളിലും വാക്‌സിൻ ഡോസുകൾ കുറവാണ്.
- സംസ്ഥാനത്ത് ജൂലൈ 27ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പ്.
- മരംമുറിയ്ക്കലിൽ സിബിഐ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി ജൂലൈ 27ന് പരിഗണിക്കും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്ന് ഹർജിയിൽ. സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.
- നിയമസഭയിൽ ജൂലൈ 27ന് കൊവിഡ് പ്രതിരോധത്തിലെ വീഴ്‌ച പ്രതിപക്ഷം ഉന്നയിച്ചേക്കും. വ്യാപാരികളുടെ പ്രതിസന്ധി അടിയന്തര പ്രമേയമായി അവതരിപ്പിക്കും. വ്യവസായ, വൈദ്യുതി വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയും നടക്കും.
- സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ ഡൽഹി റോസ് അവന്യു കോടതി ചെവ്വാഴ്‌ച വിധി പറയും. ശശി തരൂരിന് മേൽ കുറ്റം ചുമത്തണമോയെന്നതിലാണ് വിധി. ആത്മഹത്യാപ്രേരണ/ കൊലപാതകക്കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ.
- ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ജൂലൈ 27ന് വീണ്ടും പരിഗണിക്കും. ദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ ചോദ്യം ചെയ്‌ത ഹർജിയാണ് പരിഗണിക്കുന്നത്.
- ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ജൂലൈ 27ന് ദ്വീപിലെത്തും. പ്രഫുൽ ഖോഡ പട്ടേൽ ഒരാഴ്‌ച ദ്വീപിൽ തുടരും. സന്ദർശനത്തിൽ ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
- ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തിൽ നിർണായകമായ ചർച്ചകൾക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ജൂലൈ 27ന് ഡൽഹിയിലെത്തും. ബുധനാഴ്‌ചയാണ് ചർച്ചകൾ. അഫ്‌ഗാനിസ്ഥാൻ പ്രശ്‌നം, ഇന്തോ-പസഫിക്ക് വിഷയങ്ങൾ, കൊവിഡ് പ്രതിരോധ രംഗത്തെ സഹകരണം, ഉഭയകക്ഷി വാണിജ്യം തുടങ്ങിയവയാണ് അജണ്ട.
- ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി-ട്വന്‍റി ജൂലൈ 27ന് രാത്രി എട്ട് മണിക്ക് കൊളംബോയിൽ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ചൊവ്വാഴ്‌ചത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര വിജയം ഉറപ്പിക്കാം.
- ഒളിമ്പിക്‌സിൽ ജൂലൈ 27ന് ഇന്ത്യയ്ക്ക് വിവിധ മത്സരങ്ങൾ. ഇന്ത്യൻ താരങ്ങൾ ഇറങ്ങുക ബാഡ്‌മിന്‍റൺ, ബോക്‌സിങ്, ഹോക്കി, ഷൂട്ടിങ്, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങൾക്ക്.
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന തലക്കെട്ടുകൾ
ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ