- കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് സർവകക്ഷി യോഗം. കൂടുതൽ നിയന്ത്രണങ്ങളും വാക്സിൻ പ്രതിസന്ധിയും ചർച്ചയാകും. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതലയോഗവും ഇന്ന്.
- ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. കടകൾ തുറക്കുക രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം. ജിമ്മുകളും തീയറ്ററുകളുമടക്കം പ്രവർത്തിക്കില്ലെന്നും ജില്ല കലക്‌ടർ. വിവാഹ ചടങ്ങുകൾക്കും മരണാനന്തര ചടങ്ങുകൾക്കുമടക്കം നിയന്ത്രണം.
- കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി. രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ അഞ്ച് മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. കണ്ടെയ്ൻമെന്‍റ് സോണുകളിൽ റേഷൻ കടയ്ക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
- സിദ്ദിഖ് കാപ്പന് നീതി തേടി ഇന്ന് യൂത്ത് ലീഗ് പ്രതിഷേധ മതിൽ. കൊവിഡ് സ്ഥിരീകരിച്ച കാപ്പന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
- പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അച്ഛൻ സനു മോഹനെ ഇന്ന് കൊച്ചിയിൽ തിരിച്ചെത്തിക്കും. കൊച്ചിയിലേക്ക് എത്തിക്കുന്നത് ആറ് ദിവസത്തെ തെളിവെടുപ്പിന് ശേഷം.
- കൊവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാടും. ഇന്ന് മുതൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ജിമ്മുകൾ, സിനിമ തീയറ്ററുകൾ, മാളുകൾ എന്നിവയൊന്നും തുറക്കില്ല. കർശന പരിശോധന ഉണ്ടാകുമെന്ന് പൊലീസ്.
- പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ്. വിധിയെഴുത്ത് ഭബാനിപ്പൂരിലടക്കം 34 മണ്ഡലങ്ങളിൽ. മണ്ഡലങ്ങളിൽ കനത്ത സുരക്ഷ.
- കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഓസ്‌കർ പ്രഖ്യാപനം. അവാർഡുകൾ പ്രഖ്യാപിക്കുക മൂന്ന് മണിക്കൂർ നീളുന്ന പ്രത്യേക ഷോയിൽ.
- ഇറ്റാലിയൻ സിരി എയിൽ ഇന്ന് ടൊറീനോ-നാപ്പോളി പോരാട്ടം. മത്സരം രാത്രി 10 മണിക്ക്.
- ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കൊൽക്കത്തയെ നേരിടും. മത്സരം രാത്രി 7.30ന് മൊട്ടേര സ്റ്റേഡിയത്തിൽ.
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ