ന്യൂഡൽഹി: കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്രം തുറന്നമനസ്സോടെ കേട്ട് പരിഹരിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ്. കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പരാമർശം.
പുതുവർഷത്തിൽ നല്ല വാർത്തയുമായി ആളുകൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയും. താങ്ങ് വില ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യും. കർഷകരുമായി സർക്കാർ നടത്തുന്ന ഏഴാമത്തെ ചർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച കർഷകരുടെ ആവശ്യത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കുകാണ്.