- വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രമക്കേട് പരിഹരിക്കാന്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇന്ന് സത്യവാങ്‌മൂലം നല്‍കും
- കേന്ദ്ര ഏജെന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് അനുമതി നേടിയ ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക
- രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയില്‍ സിപിഎം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍ തുടരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ രാഷ്‌ട്രപതിയെ ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും
- പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്‍റെ ഭാഗമായുള്ള ആറാട്ട് ഇന്ന്. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തും
- ഇന്ത്യയും യുഎസും ചേര്‍ന്നുള്ള നാവികാഭ്യാസം ഇന്ന് സമാപിക്കും. സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യന്‍ സമുദ്രത്തില്‍ നാവികാഭ്യാസം നടക്കുന്നത്
- സൂയസ് കനാലില്‍ കുടുങ്ങിയ കപ്പല്‍ നീക്കാനുള്ള ശ്രമം തുടരും. ഒരാഴ്‌ച മുമ്പാണ് എവര്‍ ഗ്രീന്‍ എന്ന ഭീമന്‍ ചരക്കുകപ്പല്‍ കനാലില്‍ കുടുങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടു
- ഒമാനില്‍ രാത്രി യാത്രാ വിലക്ക് നിലവില്‍ വന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അടുത്ത മാസം എട്ട് വരെയാണ് ഭാഗിക കര്‍ഫ്യൂ. രാത്രി എട്ട് മുതല്‍ രാവിലെ അഞ്ച് വരെയാണ് യാത്രാ വിലക്ക്
- ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്. രാത്രി 9.45നാണ് മത്സരം
- ഐ ലീഗ് കിരീട ജേതാക്കളായ ഗോകുലം കേരളാ എഫ്‌സി ഇന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും. ചരിത്രത്തില്‍ ആദ്യമായാണ് കേരളാ ടീം ഐ ലീഗ് കിരീടം സ്വന്തമാക്കുന്നത്
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ - ഇന്നത്തെ വാര്‍ത്ത
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍
വാര്‍ത്ത