- ചിങ്ങം
നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്സ് , കല, സാംസ്കാക്കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പപ്പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും.
- കന്നി
നിങ്ങളുടെ വിധി നിങ്ങള്‍ക്ക് നിര്‍ണയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളുടെ ഭരണപരമായ കഴിവുകള്‍ കണിശവും, ജയിക്കണമെന്ന നിങ്ങളുടെ വാശി നിങ്ങളെ പ്രവര്‍ത്തിക്കാന്‍ സജ്ജനാക്കുകയും ചെയ്യും. നിങ്ങളുടെ ഭരണ സാരഥ്യത്തിലുള്ള അഭിരുചിക്ക് നിങ്ങളുടെ പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്ദ്ധ്യവും, അതിസൂക്ഷ്മമായ വിശകലന ചാതുരിയും മാറ്റു കൂട്ടും.
- തുലാം
ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്മളതയും, നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു മാന്ത്രിക സ്പര്‍ശത്തിന് കഴിവുണ്ട്. അത് നിലനില്‍ക്കുവോളം ആസ്വദിക്കൂ!. ഇന്നത്തെ സായാഹ്നത്തില്‍ ഒരാളുടെ ഊഷ്മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും.
- വൃശ്ചികം
ഇന്ന് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ സ്തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തിലെ അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെ പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരിക പ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ഇന്ന് നിങ്ങളെ ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാര്‍മിക വൃത്തികളില്‍ നിന്ന് അകന്നുനില്‍ക്കുകയൂം ചെയ്യുക. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
- ധനു
ഇന്ന് നിങ്ങളുടെ കാഴ്ചപ്പാടും, മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. പ്രത്യേകതയുള്ള വസ്ത്രങ്ങളും, അനുബന്ധ സാമഗ്രികളും, വളരെ വ്യത്യസ്ഥമായ സുഗന്ധ തൈലവും ഒക്കെ കൂടി നിങ്ങളുടെ വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങളൊരു കാന്തം പോലെയാണ്. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിലൂടെ നിങ്ങള്‍ പ്രൗഢിയോടെ നടക്കും.
- മകരം
ഇന്ന് വിവിധ ശ്രോതസുകളിലൂടെ പണം ഒഴുകി വരും, എന്നാല്‍ നിങ്ങളതെല്ലാം ചിലവാക്കിയേക്കാം. നിങ്ങള്‍ ചിലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം നിങ്ങള്‍ ജോലിയിലെ എല്ലാ കുറവുകളും പരിഹരിക്കും.
- കുംഭം
പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭദിവസമാകുന്നു. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സ്നേഹിതമാര്‍ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് അനുഗ്രഹമുണ്ടാകും. സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.
- മീനം
ബിസിനസുകാര്‍ക്ക് ഇത് വിസ്മയകരമായ ദിവസമാണ്, നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. ജോലിക്കയറ്റത്തിന് സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം നിങ്ങളെ സന്തോഷിപ്പിക്കും. സമൂഹത്തിന്‍റെ ഉന്നത പദവികളിലേക്ക് അനായാസം കയറിച്ചെല്ലാനും നിങ്ങള്‍ക്ക് കഴിയും.
- മേടം
നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും ഉല്‍കണ്ഠയും പ്രശ്‍നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും ഇന്ന് നിങ്ങളെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കും. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. ആസൂത്രണം ചെയ്ത ജോലികള്‍ നിങ്ങള്‍ ഏറ്റെടുത്തേക്കാം. തീര്‍ത്ഥാടനത്തിനും സാദ്ധ്യത കാണുന്നു. എന്ത് ചെയ്യുന്നതിലും നിങ്ങള്‍ തന്നിഷ്ടമാണ് നോക്കുക.
- ഇടവം
ജാഗ്രത എന്ന വാക്ക് ഇന്നു നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യം നൂറ് ശതമാനവും തൃപ്തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫീസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.
- മിഥുനം
ഇന്ന് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്തിയും വര്‍ദ്ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിങ് നടത്താനും സാധ്യത കാണുന്നു.
- കര്‍ക്കിടകം
വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. സൃഷ്ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.