ചെന്നൈ: തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി കോവില്‍പട്ടി നിയമസഭാ മണ്ഡലത്തിൽ നിന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
സീറ്റ് പങ്കിടൽ തർക്കത്തെ തുടർന്ന് എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിന്‍റെ ഡിഎംഡികെ ഞായറാഴ്ച ടി.ടി.വി ദിനകരന്‍റെ മുന്നണിയില്‍ ചേര്‍ന്നിരുന്നു. മാര്‍ച്ച് ഒന്‍പതിനാണ് വിജയകാന്ത് ബിജെപി വിട്ടത്. പ്രതീക്ഷിച്ച സീറ്റുകളോ നിയോജകമണ്ഡലങ്ങളോ അനുവദിക്കാത്തതാണ് സഖ്യം വിടാൻ കാരണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് ഒറ്റ ഘട്ടമായി നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ .