ചെന്നൈ: തമിഴ്‌നാട്ടില്‍ 1087 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നീണ്ട 80 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതി ദിന കൊവിഡ് കണക്ക് ആയിരം കടക്കുന്നത്. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം 8.65 ലക്ഷം ആയി. 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 12,582 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം 610 പേര്‍ രോഗമുക്തരായതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 8,45,178 ആയി ഉയര്‍ന്നു. നിലവില്‍ 6,690 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വീണ്ടും ആയിരം കടന്ന് തമിഴ്നാട്ടിലെ കൊവിഡ് രോഗികൾ; 1087 പേർക്ക് കൊവിഡ് - തമിഴ്നാട്ടിലെ കൊറോണ രോഗികൾ
നീണ്ട 80 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രതി ദിന കൊവിഡ് നിരക്ക് ആയിരം കടക്കുന്നത്