ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ നീട്ടിവച്ചതായി തമിഴ്‌നാട് സർക്കാർ. ഏപ്രിൽ 20 ന് ശേഷം ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. രാത്രി 10 മുതൽ പുലർച്ചെ 4 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കെ പളനിസാമി അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: രണ്ട് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മെയ് മൂന്ന് മുതൽ 21 വരെ നടത്താനിരുന്ന പൊതു പരീക്ഷകളാണ് സർക്കാർ റദ്ദാക്കിയത്. അതേസമയം കർഫ്യൂ സമയത്ത് ഓട്ടോറിക്ഷകളും ടാക്‌സികളും ഉൾപ്പെടെയുള്ള സ്വകാര്യ, പൊതു ഗതാഗത സൗകര്യങ്ങൾ അനുവദിക്കില്ല.
ബീച്ചുകൾ, മൃഗശാലകൾ തുടങ്ങി എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള സന്ദർശനം നിരോധിച്ചു. നീലഗിരി, കൊടൈക്കനാൽ എന്നിവിടങ്ങളിലും സന്ദർശനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.