ചെന്നൈ: ചെന്നൈ മെട്രോയിൽ യാത്ര നിരക്ക് കുറച്ചു. ഏറ്റവും കൂടിയ നിരക്കായ 70 രൂപയിൽ നിന്ന് 20 രൂപ കുറച്ച് 50 രൂപയാക്കി. ഫെബ്രവരി 22 മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി പറഞ്ഞു. പുതിയ നിരക്ക് പ്രകാരം രണ്ടു കിലേമീറ്റർ ദൂരം സഞ്ചരിക്കാൻ ഇനി 10 രൂപയാണ് ചെന്നൈ മെട്രോയിലെ നിരക്ക്.
രണ്ട് മുതൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 രൂപയും അഞ്ച് മുതൽ പന്ത്രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 30രൂപയുമാണ് പുതിയ നിരക്ക്. 12 മുതൽ 21 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 40 രൂപയും. 21 കിലോമീറ്ററിന് അപ്പുറം സഞ്ചരിക്കാൻ 50 രൂപയാണ് പുതിയ നിരക്ക്.