ETV Bharat / bharat

ഗവര്‍ണറെ നീക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്‌ട്രപതിക്ക് കത്തയച്ചു

കഴിഞ്ഞ ഏതാനും മാസങ്ങളായി ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരും ഗവര്‍ണര്‍ ജഗദീപ് ധൻഖറും തമ്മില്‍ പ്രശ്നങ്ങളുണ്ട്

TMC moves President to remove Dhankhar  latest news on Jagdeep Dhankhar  Trinamool Congress react on Jagdeep Dhankhar  ബംഗാള്‍ ഗവര്‍ണര്‍  തൃണമൂല്‍ കോണ്‍ഗ്രസ്  മമതാ ബാനര്‍ജി
ഗവര്‍ണറെ നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; രാഷ്‌ട്രപതിക്ക് കത്തയച്ചു
author img

By

Published : Dec 30, 2020, 5:20 PM IST

കൊൽക്കത്ത: ജഗദീപ് ധൻഖറിനെ പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യര്‍ഥിച്ചതായി തൃണമൂൽ കോൺഗ്രസ്. ഭരണഘടനാപരമായ അധികാരങ്ങള്‍ കടന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെയും ഭരണസംവിധാനങ്ങള്‍ക്കെതിരെയും അനാവശ്യമായ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നടപടി. എന്നാൽ ഗവർണർ ഭരണഘടനാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ഗവര്‍ണറെ ഭയപ്പെടുന്നുവെന്നും ബിജെപി പ്രതികരിച്ചു.

"കഴിഞ്ഞ വർഷം ജൂലൈയിൽ അദ്ദേഹം സംസ്ഥാനത്ത് എത്തിയത് മുതൽ പതിവായി ട്വീറ്റ് ചെയ്യുകയും വാര്‍ത്താസമ്മേളനങ്ങൾ നടത്തുകയും ടിവി ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അവിടെ അദ്ദേഹം സംസ്ഥാന സർക്കാരിന്‍റെയും നമ്മുടെ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളെക്കുറിച്ച് പതിവായി അഭിപ്രായങ്ങൾ പറയുന്നു. ഈ നടപടികള്‍ ഗവര്‍ണറുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്” തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി സുകേന്തു ശേഖര്‍ റോയ് പറഞ്ഞു.

സംസ്ഥാന സർക്കാരിനെ അപമാനിക്കാൻ കേന്ദ്രത്തിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നിർദേശപ്രകാരമാണ് ധൻഖർ ഇത്തരം പ്രസ്താവനകൾ പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റോയ് ആരോപിച്ചു. സംസ്ഥാനത്തിന്‍റെ 75 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇത് ആദ്യമാണ്. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിയും അല്ലാതെ ട്വീറ്റിലൂടെയോ വാര്‍ത്താ സമ്മേളനങ്ങളിലൂടെയോ അല്ല അഭിപ്രായം പറയേണ്ടതെന്നും റോയ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.