ETV Bharat / bharat

Timelines Of The Farmers Protest: കേന്ദ്രത്തെ മുട്ടുകുത്തിച്ച നിശ്ചയദാര്‍ഢ്യം; കര്‍ഷക സമരത്തിന്‍റെ നാള്‍വഴികള്‍ - PARLIAMENT CENTRAL GOVERNMENT

Timelines Of The Farmers Protest: 368 ദിവസം നീണ്ടുനില്‍ക്കുകയും 719 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്‌ടമാവുകയും ചെയ്‌ത സമരത്തിനൊടുവിലാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്.

Three Farm Laws  Timelines Of The Farmers Protest  കര്‍ഷക സമരത്തിന്‍റെ നാള്‍വഴികള്‍  വിവാദ കാർഷിക നിയമങ്ങൾ  PARLIAMENT CENTRAL GOVERNMENT  കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭ
Timelines Of The Farmers Protest: കേന്ദ്രത്തെ മുട്ടുകുത്തിച്ച നിശ്ചയദാര്‍ഢ്യം; കര്‍ഷക സമരത്തിന്‍റെ നാള്‍വഴികള്‍
author img

By

Published : Nov 29, 2021, 7:54 PM IST

രു വർഷം നീണ്ട ഐതിഹാസിക കര്‍ഷക സമരത്തിനൊടുവില്‍ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കി. ലോക ശ്രദ്ധയാകര്‍ഷിച്ച കര്‍ഷകരുടെ ഇച്ഛാശക്തി പ്രതിഫലിച്ച പ്രക്ഷോഭത്തിനു മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തുകയായിരുന്നു. ഗുരുനാനാക്ക് ദിനമായ നവംബര്‍ 19 ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രിയാണ് വിവാദമായ മൂന്ന്‌ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്.

368 ദിവസം നീണ്ട, 719 കര്‍ഷകര്‍ ജീവന്‍ ത്യജിച്ച സമരമാണ് രാജ്യത്ത് നടന്നത്. സുപ്രീം കോടതി ഇടപെടലടക്കം ഉണ്ടായിട്ടും ഭേദഗതിയല്ലാതെ നിയമം പിൻവലിക്കില്ല എന്നത് പല ഘട്ടങ്ങളിലും കേന്ദ്ര സർക്കാര്‍ നിലപാടെടുത്തിരുന്നു. ഒടുവിൽ കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു മോദി സര്‍ക്കാര്‍.

പാർലമെന്‍റില്‍ നിയമം പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി ഗുരുനാനാക്ക് ദിനത്തില്‍ പറയുകയുണ്ടായി. തുടര്‍ന്ന്, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ നവംബര്‍ 29 ന് ലോക്‌സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിയ്‌ക്കുകയായിരുന്നു. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച്, ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ഈ സാഹചര്യത്തില്‍ ത്യാഗോജ്വലമായ കർഷക സമരത്തിന്‍റെ നാൾവഴികൾ പരിശോധിക്കുകയാണ് ഇ.ടി.വി ഭാരത്.

  • 05.06.20: കേന്ദ്ര സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിക്കുന്നു. കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ 2020, കർഷക ശാക്തീകരണ, സംരക്ഷണ ബിൽ 2020, അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020 എന്നിവയാണ് ഈ മൂന്ന് ബില്ലുകള്‍. കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർസംസ്ഥാനങ്ങളിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷികവിപണികൾക്ക്‌ പുറത്തുനിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷികോൽപ്പന്നങ്ങൾ ഇ – വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം തുടങ്ങിയവയാണ് കാർഷികോൽപ്പന്ന വ്യാപാര – വാണിജ്യ ബില്ലില്‍ പറയുന്നത്. കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020 ആണ് രണ്ടാമത്തേത്. കൃഷി ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. ഇങ്ങനെ അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താം. കരാറിൽ വില നിശ്ചയിച്ച്‌ വ്യവസ്ഥ ചെയ്യാമെന്നുമാണ് ഈ ബില്ല് മുന്നോട്ടുവെക്കുന്നത്. ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തുന്നതാണ് അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020.
  • 14.09.20: കാർഷിക നിയമത്തിന്‍റെ ഓർഡിനൻസ് പാർലമെന്‍റിലെത്തി.
  • 17.09.20: ഓർഡിനൻസ് ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു ഈ നടപടി.
  • 20.09.20: ഓർഡിനൻസ് രാജ്യസഭയിൽ ശബ്‌ദവോട്ടോടെ പാസാക്കി.
  • 24.09.20: കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബിലെ കർഷകർ ശൈത്യകാലത്ത് ടിക്രി അതിർത്തിയിൽ മൂന്ന് ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ചു.
  • 25.09.20: ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ (എ.ഐ.കെ.എസ്‌.സി.സി) ആഹ്വാനത്തെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള കർഷകർ തെരുവിലിറങ്ങി.
  • 27.09.20: കാര്‍ഷിക നിയമത്തിന് രാഷ്ട്രപതി അനുമതി നൽകുകയും ഇന്ത്യൻ ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും നിയമങ്ങളായി മാറുകയും ചെയ്‌തു.
  • 25.11.20: നവംബർ മൂന്നിന് രാജ്യവ്യാപകമായി റോഡ് ഉപരോധം ഉൾപ്പെടെ കാർഷിക നിയമങ്ങൾക്കെതിരായി ഇടയ്ക്കിടെ പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. പഞ്ചാബിലെയും ഹരിയാനയിലെയും കർഷക യൂണിയനുകൾ ‘ദില്ലി ചലോ’ പ്രസ്ഥാനത്തിന് ആഹ്വാനം നൽകി.

സിംഗ് ബോർഡറിലെ പ്രതിഷേധത്തിന്‍റെ തുടക്കം

  • 26.11.20: ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിന് ശേഷം പഞ്ചാബിൽ നിന്നുള്ള കർഷകർ സിംഗു, തിക്രി അതിർത്തികളിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി തമ്പടിക്കുകയുണ്ടായി. അന്നുമുതൽ അവർ അവിടെത്തന്നെയാണ് താമസം.
  • 28.11.20: കർഷകർ ഡൽഹി അതിർത്തി വിട്ട് ബുരാരിയിലെ നിയുക്ത പ്രതിഷേധ സ്ഥലത്തേക്ക് മാറിയാലുടൻ ചർച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്‌ദാനം നല്‍കി.
  • 29.11.20: മൻ കി ബാത്ത് പരിപാടിയിൽ കര്‍ഷകരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകർക്ക് വാഗ്‌ദാനങ്ങൾ നൽകുന്നുണ്ട്. എന്നാൽ വാഗ്‌ദാനങ്ങൾ നിറവേറ്റിയത് തന്‍റെ സർക്കാരാണെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയില്‍ പറഞ്ഞു.
  • 08.12.20: കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും ആഹ്വാനത്തിന് പിന്തുണ നൽകി.
  • 09.12.20: കാര്‍ഷിക നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാരിന്‍റെ നിർദേശം കർഷക നേതാക്കൾ നിരസിച്ചു. നിയമങ്ങൾ റദ്ദാക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് അവര്‍ പ്രതിജ്ഞയെടുക്കുകയുണ്ടായി.
  • 11.12.20: കാർഷിക നിയമങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു.
  • 13.12.20: കർഷക സമരങ്ങളിൽ ‘തുക്‌ഡേ തുക്‌ഡെ’ സംഘത്തിന്‍റെ പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെ ആരോപണം. കർഷകരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറയുകയുണ്ടായി.
  • 21.12.20: കർഷകർ തങ്ങളുടെ എല്ലാ സമര കേന്ദ്രങ്ങളിലും ഒരു ദിവസത്തെ നിരാഹാര സമരം നടത്തി.
  • 31.12.20: കാര്‍ഷിക നിയമത്തിനെതിരായി കേരള നിയമസഭ പ്രമേയം പാസാക്കി. രാജ്യത്തെ ആദ്യ പ്രമേയമാണ് കേരളത്തിന്‍റേത്.
  • 12.01.21: കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം നിയമനിർമാണങ്ങളിൽ ശുപാർശകൾ നൽകുന്നതിന് കോടതി നാലംഗ സമിതിയെ രൂപീകരിച്ചു.
  • 26.01.21: റിപ്പബ്ലിക് ദിനത്തിൽ, നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ട്രാക്‌ടര്‍ പരേഡിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഒരു വിഭാഗം പ്രതിഷേധക്കാർ ചെങ്കോട്ടയുടെ തൂണുകളിലും മതിലുകളിലും കയറി നിഷാൻ സാഹിബ് പതാക ഉയർത്തി. സംഘർഷത്തിൽ ഒരു കര്‍ഷകന്‍ മരിച്ചു.
  • 28.01.21: യു.പിയിലെ ഗാസിയാബാദ് ജില്ലയിൽ പ്രതിഷേധിച്ച കർഷകരോട് രാത്രിയോടെ സ്ഥലം ഒഴിയാൻ ഭരണകൂടം ഉത്തരവിടുകയുണ്ടായി. ഡൽഹിയിലെ ഗാസിപൂർ അതിർത്തിയിൽ സംഘർഷാവസ്ഥയുണ്ടായി. വൈകുന്നേരത്തോടെ, പൊലീസ് സ്ഥലത്ത് തമ്പടിച്ചു. പ്രതിഷേധക്കാർ അവിടെ ക്യാമ്പ് ചെയ്യുകയുണ്ടായി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ളവര്‍ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി.
  • 06.02.21: ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ മൂന്ന് മണിക്കൂർ ദേശവ്യാപകമായി ‘ചക്ക ജാം’ അഥവാ റോഡ് ഉപരോധം സംഘടിപ്പിച്ചു. പഞ്ചാബിലും ഹരിയാനയിലുട നീളമുള്ള നിരവധി റോഡുകൾ തടഞ്ഞു.
  • 09.02.21: റിപ്പബ്ലിക് ദിന അക്രമക്കേസിൽ പ്രതിയായ പഞ്ചാബി നടനും ആക്‌ടിവിസ്റ്റുമായ ദീപ് സിന്ധുവിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തു. വൈകുന്നേരത്തോടെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
  • 14.02.21: ഗ്രെറ്റ തുൻബുര്‍ഗ് പങ്കിട്ട ടൂൾകിറ്റ് എഡിറ്റ് ചെയ്‌തതിന് 21 കാരിയായ കാലാവസ്ഥാ പ്രവർത്തക ദിശ രവിയെ ഡൽഹി പൊലീസ് അറസ്റ്റുചെയ്‌തു.
  • 18.02.21: കർഷക സംഘടനകളുടെ കൂട്ടായ്‌മ സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം) രാജ്യവ്യാപക ‘റെയിൽ റോക്കോ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തു.
  • 23.02.21: 22 കാരിയായ ആക്ടിവിസ്റ്റ് ദിശ രവിക്ക് ഡൽഹിയിലെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
  • 05.03.21: കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബ് വിധാൻ സഭ പ്രമേയം പാസാക്കി.
  • 06.03.21: ഡൽഹിയുടെ അതിർത്തിയിൽ കർഷകർ പ്രതിഷേധത്തിന്‍റെ 100-ാം ദിവസം പൂർത്തിയാക്കി.
  • 15.04.21: സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്താനും കാർഷിക നിയമങ്ങളില്‍ രമ്യമായ പരിഹാരം കാണാനും ആവശ്യപ്പെട്ട് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
  • 27.05.21: പ്രക്ഷോഭം ആറുമാസം പൂര്‍ത്തിയാക്കുന്ന വേളയില്‍ കര്‍ഷകര്‍ കരിദിനം ആചരിക്കുകയും കോലം കത്തിക്കുകയും ചെയ്‌തു.
  • 26.06.21: ഏഴു മാസത്തെ പ്രതിഷേധത്തിന്‍റെ ഭാഗമായി കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ ഹരിയാന, പഞ്ചാബ്, കർണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകരെ തടഞ്ഞുവച്ചതായി സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.
  • 26.07.21: മൂന്ന് കാർഷിക നിയമങ്ങളെ അപലപിച്ച് 200 കർഷകർ പാർലമെന്‍റിന് സമീപം കിസാൻ സൻസദ് എന്ന സമാന്തര 'മൺസൂൺ സെഷൻ' ആരംഭിച്ചു. പാര്‍ലമെന്‍റിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി.
  • 28.08.21: ഹരിയാന പൊലീസ് കർണാലിൽ കർഷകരെ മർദിച്ചു. ദേശീയ പാതയിലെ ബസ്‌താര ടോൾ പ്ലാസയിലുണ്ടായ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.
  • 05.09.21: കർഷക നേതാക്കളുടെ നേതൃത്വത്തില്‍ മുസാഫർനഗറിൽ കര്‍ഷകരുടെ ശക്തിപ്രകടനം. ആയിരക്കണക്കിന് കർഷകര്‍ പങ്കെടുത്തു.
  • 07.09.21: കർഷകർ കൂട്ടത്തോടെ കർണാലിലെത്തി മിനി സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ലാത്തിച്ചാർജിൽ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം, കർണാൽ എസ്‌.ഡി.എം ആയുഷിനെതിരെ കർശന നടപടി തുടങ്ങിയ ആവശ്യങ്ങള്‍ കർഷകർ ഉന്നയിച്ചു.
  • 11.09.21: കർണാൽ ജില്ല ഭരണകൂടമായുള്ള അഞ്ചുദിവസത്തെ സംഘർഷം കർഷകര്‍ അവസാനിപ്പിച്ചു. ഓഗസ്റ്റ് 28-ന് കർഷകർക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനെക്കുറിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുന്‍ ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്താൻ ഹരിയാന സർക്കാർ തയ്യാറായി. ബസ്‌താര ടോൾ പ്ലാസ, മുൻ കർണാൽ എസ്‌.ഡി.എം ആയുഷ് സിൻഹയെ അന്വേഷണം പൂർത്തിയാകുന്നതുവരെ അവധിയിൽ അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
  • 15.09.21: കര്‍ഷകര്‍ക്കെതിരെ നിരവധി ആരോപണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തുകയുണ്ടായി. റിപ്പബ്ലിക് ദിനത്തിൽ കർഷക പ്രക്ഷോഭത്തിനിടെയുണ്ടായ ആക്രമണങ്ങള്‍ ആഴത്തിൽ വേരൂന്നിയതും ആസൂത്രണം ചെയ്‌തതുമായ ഗൂഢാലോചനയാണെന്ന് പൊലീസ് ഉന്നയിച്ചു. കര്‍ഷക സമരത്തെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ട്രാക്ടറുകളുടെ വിൽപ്പനയിൽ വർധനവ് ഉണ്ടായതായും ഇത് കര്‍ഷകരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസ് ആരോപിച്ചു.
  • 03.10.21: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി എട്ട് പേർ കൊല്ലപ്പെട്ടു. പ്രകോപിതരായ കർഷകർ വാഹനത്തിലുണ്ടായിരുന്ന ചിലരെ മർദിച്ചു. മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കർഷകർ ആരോപിച്ചു. സംഭവം നടക്കുമ്പോൾ തന്‍റെ മകൻ അവിടെ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി വാദിച്ചു. സോഷ്യൽ മീഡിയയിൽ സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചു. രാജ്യത്താകെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന്, ഒക്ടോബർ എട്ടിന് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തു.
  • 21.10.21: കർഷക നിയമങ്ങൾ കോടതിയിലിരിക്കെ പ്രതിഷേധിക്കാനും തെരുവിലിറങ്ങാനും കഴിയുമോ എന്നതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീം കോടതി പരിഗണിച്ചു. കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും മൂന്ന് കാർഷിക നിയമങ്ങളില്‍ നിയമപരമായ വെല്ലുവിളി നിലനിൽക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
  • 19.11.21: ഗുരുനാനാക്ക് ദിനത്തില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംഭോദന ചെയ്യവെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിശ്വാസമില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്.
  • 29.11.21: പ്രതിപക്ഷ ബഹളങ്ങൾക്കിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്.

ALSO READ: Bill To Cancel Farm Laws: കാര്‍ഷിക നിയമം അസാധുവാക്കൽ ബില്‍ പാര്‍ലമെന്‍റില്‍ പാസായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.