കോയമ്പത്തൂർ: ടിക് ടോക് ഫെയിം റൗഡി ബേബി സൂര്യ അറസ്റ്റിൽ. യൂട്യൂബ് ചാനലിൽ ദമ്പതികള്‍ക്കെതിരെ അധിക്ഷേപം നടത്തിയ കേസിലാണ് അറസ്റ്റ്. കോയമ്പത്തൂർ സൈബർ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പെരിയനായ്ക്കൻ പാളയം സ്വദേശികളായ ദമ്പതികളുടെ യൂട്യൂബ് വീഡിയോയ്ക്കെതിരെയായിരുന്നു സൂര്യയുടെ അധിക്ഷേപം. 10 വയസുള്ള മകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർ പുറത്തുവിട്ട വീഡിയോയിൽ സൂര്യ മോശം കമന്റ് ചെയ്യുകയായിരുന്നു.
തുടർന്ന് സ്വന്തം നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദമ്പതികളുടെ നമ്പറും വീഡിയോയിക്കടിയിൽ കമന്റ് ചെയ്തു. സൂര്യയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് ദമ്പതികളെ വിളിച്ച് അസഭ്യം പറഞ്ഞത്. റൗഡി ബേബി സൂര്യ തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയതായും ദമ്പതികള്‍ ആരോപിച്ചു.
ALSO READ സിപിഎമ്മും സിപിഐയും തമ്മില്‍ ദൃഢബന്ധം: ബിനോയ് വിശ്വം