ലഖിംപൂർ ഖിരി (ഉത്തർ പ്രദേശ്): ദുധ്വ ടൈഗർ റിസർവിന്‍റെ (ഡിടിആർ) കിഷനൂർ വന്യജീവി സങ്കേതത്തിൽ അഞ്ച് കടുവ കുഞ്ഞുങ്ങളെ കണ്ടെത്തി. ഏപ്രിൽ നാലിനാണ് കടുവ കുഞ്ഞുങ്ങളെ അധികൃതർ കണ്ടത്. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്‌തു. ഡിടിആറിന്‍റെ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. രംഗ രാജു ട്വിറ്ററിൽ പങ്കുവച്ച കടുവ കുഞ്ഞുങ്ങളുടെ വീഡിയോയും ഇതിനകം വൈറലായി മാറിയിട്ടുണ്ട്.
'അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ റിസർവിൽ ക്യാമറകൾ സ്ഥാപിച്ചു. ഇവരുടെ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കും. അവരുടെ ജീവന് ഭീഷണിയുണ്ടാകാതെ സംരക്ഷിക്കും', ദുധ്വ ടൈഗർ റിസർവ് ഡയറക്‌ടർ ബി. പ്രഭാകർ പറഞ്ഞു. അതേസമയം അഞ്ച് കടുവ കുഞ്ഞുങ്ങളെ കാണുന്നത് അപൂർവമായ കാഴ്‌ചയാണെന്ന് ഡിടിആറിന്‍റെ ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. രംഗ രാജു പറഞ്ഞു.
-
Cute Tiger cubs represents diverse and healthy ecosystems of Dudhwa Tiger Reserve.
— Rengaraju T (@raju2179) April 4, 2023 " class="align-text-top noRightClick twitterSection" data="
Photo Location: Kishanpur WildLife Sactuary, Dudhwa- UP pic.twitter.com/nMy4PfRfIZ
">Cute Tiger cubs represents diverse and healthy ecosystems of Dudhwa Tiger Reserve.
— Rengaraju T (@raju2179) April 4, 2023
Photo Location: Kishanpur WildLife Sactuary, Dudhwa- UP pic.twitter.com/nMy4PfRfIZCute Tiger cubs represents diverse and healthy ecosystems of Dudhwa Tiger Reserve.
— Rengaraju T (@raju2179) April 4, 2023
Photo Location: Kishanpur WildLife Sactuary, Dudhwa- UP pic.twitter.com/nMy4PfRfIZ
ഞങ്ങളുടെ ഗൈഡുകളും ജീവനക്കാരും കടുവയുടെയും കുഞ്ഞുങ്ങളുടെയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അവയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഡിടിആറിലെ വിവിധ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കടുവ കുഞ്ഞുങ്ങളുടെ ചില വീഡിയോകളും ഫോട്ടോകളും ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങൾ പകർത്തിയിട്ടുണ്ട്. കടുവ ഉള്ള പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ പ്രവേശിക്കാതിരിക്കാൻ ആ ഭാഗത്തെ വഴികളും ഞങ്ങൾ അടച്ചിട്ടുണ്ട്.
അഞ്ച് കുഞ്ഞുങ്ങളെ കണ്ടെത്തിയത് കടുവ സങ്കേതത്തിലെ ജീവനക്കാരുടെ ഉത്തരവാദിത്തം വർധിപ്പിച്ചു. അമ്മ കടുവയുടെയും കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഡിടിആർ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൂറിസത്തേക്കാൾ വന സംരക്ഷണത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അഞ്ച് കുഞ്ഞുങ്ങളെ കാണാനായത് ദുധ്വ കടുവ സങ്കേതത്തിൽ കടുവകളുടെ എണ്ണം വർധിക്കുന്നതിന്‍റെ സൂചന കൂടിയാണ്, രംഗ രാജു കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള സമ്പൂർണ നഗർ റേഞ്ചിൽ രണ്ട് കുട്ടികളുമായി ഒരു കടുവയെ കണ്ടെത്തിയിരുന്നു. ഇവയുടെ സുരക്ഷയും ദുധ്വ കടുവ സങ്കേതത്തിലെ ബഫർ സോണിലെ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. കടുവയുടെയും കുഞ്ഞുങ്ങളുടെയും ചലനം നിരീക്ഷിക്കാൻ ഇവിടെയും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
ALSO READ: മാധവ് ദേശീയ പാര്‍ക്കില്‍ തുറന്ന് വിടാന്‍ നിശ്ചയിച്ച പെണ്‍ കടുവയെ കാണാതായി