ETV Bharat / bharat

സ്വാതന്ത്ര്യ ദിനാഘോഷം; ഡൽഹി കനത്ത സുരക്ഷ വലയത്തിൽ

എഐ സാങ്കേതിക വിദ്യയുള്ള 1000 ൽ അധികം കാമറകളും, ആന്‍റി ഡ്രോണ്‍ സംവിധാനവും ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്.

Delhi for Independence Day  Independence Day  സ്വാതന്ത്ര്യ ദിനാഘോഷം  ഡൽഹി അതീവ സുരക്ഷയിൽ  Independence Day celebration  Tight security in Delhi  എഐ ക്യാമറ  ചെങ്കോട്ട  നരേന്ദ്ര മോദി  Narendra Modi
ഡൽഹി സ്വാതന്ത്ര്യ ദിനാഘോഷം
author img

By

Published : Aug 15, 2023, 7:26 AM IST

ന്യൂഡൽഹി : എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യ തലസ്ഥാനം അതീവ സുരക്ഷ വലയത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തും പതിനായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനും വിവിഐപി നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി കോട്ടയിലും പരിസരത്തും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളിലും നൂതന സാങ്കേതിക വിദ്യകളുള്ള ആയിരത്തോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണെന്നും, സുരക്ഷ ക്രമീകരണങ്ങളുടെ ഒരുക്കം മൂന്ന് നാല് മാസങ്ങൾക്ക് മുന്നേ ആരംഭിച്ചതായും ഡൽഹി പൊലീസ് വക്താവ് സുമൻ നൽവ പറഞ്ഞു. 'ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ജില്ലകളിൽ ആർഡബ്ല്യുഎ (റെസിഡന്‍റ്സ് വെൽഫെയർ അസോസിയേഷനുകൾ), എംഡബ്ല്യുഎ (മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകൾ) അംഗങ്ങളുമായി ചേർന്ന് സുരക്ഷ ഡ്രൈവുകളും നടത്തുന്നുണ്ട്.

എഐ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ (Facial Recognition) കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷയ്ക്കായി ആന്‍റി-ഡ്രോൺ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ഡൽഹിയിൽ മതിയായ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. ഹെവി വാഹനങ്ങൾക്ക് ഇന്ന് ഡൽഹി അതിർത്തിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടെങ്കിലും സുരക്ഷ പരിശോധനയുണ്ടായിരിക്കും.' സുമൻ നൽവ വ്യക്‌തമാക്കി.

ചെങ്കോട്ടയ്ക്ക് മുന്നിലെ ഗ്യാൻ പാത പൂക്കളും ജി20 ചിഹ്നങ്ങളും കൊണ്ട് അലങ്കരിക്കും. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിൽ വലിയ അലങ്കാരങ്ങളൊന്നും ഉണ്ടാകില്ല. പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തുടനീളം 1800 ഓളം വിശിഷ്‌ടാതിഥികളെ സർക്കാർ ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപത്തിയഞ്ച് ദമ്പതികളെ അവരുടെ പരമ്പരാഗത വസ്‌ത്രത്തിൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത സർപഞ്ചുമാർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ, സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ആഘോഷങ്ങൾ പൂർത്തിയാകുന്നത് വരെ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും പട്ടം പറത്തൽ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയിൽ ആന്‍റ് ഡ്രോണ്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം എല്ലാ പരിശോധനകളും ബന്ധപ്പെട്ട ഏജൻസികൾ കൃത്യമായി തന്നെ നിർവഹിക്കുന്നുണ്ടെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് എച്ച്ജിഎസ് ധലിവാൾ പറഞ്ഞു. 'ഇത് ഒരു വലിയ ക്രമീകരണമാണ്, എല്ലാ യൂണിറ്റുകളും അവരുടെ ജോലികൾ ചെയ്യുന്നു. ജി 20 ഉച്ചകോടി മൂന്നാഴ്‌ചയ്ക്കുള്ളിലാണ്, അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

പടിഞ്ഞാറൻ ഡൽഹിയിലെ പ്രദേശങ്ങളിലെ ചുവരുകളിൽ ദേശവിരുദ്ധവും ഖാലിസ്ഥാനുമായി ബന്ധപ്പെട്ടതുമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ നടന്ന അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കർശന ജാഗ്രത ഉറപ്പാക്കുന്നുണ്ട്.' എച്ച്ജിഎസ് ധലിവാൾ വ്യക്‌തമാക്കി.

ചെങ്കോട്ടയിൽ നിരോധനാജ്ഞ : അതേസമയം ചെങ്കോട്ടയിലും പരിസരത്തും വ്യോമ പ്രതിരോധ ആയുധങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും സജ്ജമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർമാർ, കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിയോഗിക്കും.

അനിഷ്‌ട സംഭവങ്ങൾ തടയാൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്. അതിർത്തികളിലും സൈന്യം സമഗ്രമായ പരിശോധന നടത്തുന്നുണ്ട്. സിആർപിസി സെക്ഷൻ 144 പ്രകാരം രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നീ പ്രദേശങ്ങളിൽ പൊലീസ് വ്യാഴാഴ്‌ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പാരാഗ്ലൈഡറുകൾ, പാരാമോട്ടറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, ആളില്ലാ വിമാനങ്ങൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകൾ, ഹോട്ട് എയർ ബലൂണുകൾ, ക്വാഡ്‌കോപ്റ്ററുകൾ എന്നിവയ്‌ക്കും ഓഗസ്റ്റ് 16 വരെ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.