ETV Bharat / bharat

Tiger Nageswara Rao Lyrical Song : 'എന്നെ നിനക്കായ് ഞാന്‍' ; ടൈഗര്‍ നാഗേശ്വര റാവുവിലെ പ്രണയ ഗാനം പുറത്ത് - Enne Ninakkay Njaan song

Tiger Nageswara Rao song release : വംശി സംവിധാനം ചെയ്യുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ പ്രണയ ഗാനം പുറത്ത്

Tiger Nageswara Rao lyrical song  Tiger Nageswara Rao  എന്നെ നിനക്കായ് ഞാന്‍  ടൈഗര്‍ നാഗേശ്വര റാവുവിലെ പ്രണയ ഗാനം  ടൈഗര്‍ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ ഗാനം  രവി തേജ  Ravi Teja movie  Enne Ninakkay Njaan song  Tiger Nageswara Rao song
Tiger Nageswara Rao lyrical song
author img

By ETV Bharat Kerala Team

Published : Oct 13, 2023, 5:51 PM IST

തെലുഗു സൂപ്പര്‍ താരം രവി തേജയുടെ (Ravi Teja) റിലീസിനൊരുങ്ങുന്ന ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ (Tiger Nageswara Rao song) മലയാളം പതിപ്പിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി (Tiger Nageswara Rao third single). ചിത്രത്തിലെ 'എന്നെ നിനക്കായ് ഞാന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത് (Enne Ninakkay Njaan song). മനോഹരമായൊരു പ്രണയ ഗാനമാണ് 'എന്നെ നിനക്കായ് ഞാന്‍'.

ഗായത്രി ഭരദ്വാജും രവി തേജയുമാണ് 4.48 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തില്‍. ദീപക് രാമകൃഷ്‌ണന്‍റെ ഗാനരചനയില്‍ ജിവി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ സിന്ദൂരിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ 'എന്നെ നിനക്കായ് ഞാന്‍' എന്ന് പുറത്തിറങ്ങിയ ഗാനം തെലുഗുവില്‍ 'ഇച്ചീസുകുണ്ടാലെ' (Icchesukuntaale song) എന്ന പേരിലാണ് റിലീസ് ചെയ്‌തത്. ജിവി പ്രകാശ് കുമാര്‍ തന്നെയാണ് രണ്ട് ഭാഷകളിലും സംഗീതം ഒരുക്കിയിരിക്കുന്നത് (Tiger Nageswara Rao Lyrical Song).

  • " class="align-text-top noRightClick twitterSection" data="">

Also Read: Tiger Nageswara Rao Second Song Is Out മാസ്സ് വേഷത്തില്‍ രവി തേജ; ടൈഗര്‍ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനം പുറത്ത്

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Tiger Nageswara Rao songs). 'ഇവന്‍' ആണ് സിനിമയിലെ രണ്ടാമത്തെ ഗാനം. ദീപക് രാമകൃഷ്‌ണന്‍റെ വരികള്‍ക്ക് ജിവി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ ഫൈസല്‍ റാസിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യ ഗാനം 'ഏക്‌ ദം ഏക്‌ ദം' ഹിറ്റായതിനെ തുടര്‍ന്ന് ചിത്രത്തിലെ പുതിയ ഗാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

ആദ്യ ഗാനത്തില്‍ ടൈഗറിന്‍റെ റൊമാന്‍റിക്‌ ഭാവമാണ് കണ്ടതെങ്കില്‍ രണ്ടാമത്തെ ഗാനത്തില്‍ മാസ് അവതാരത്തിലാണ് രവി തേജയുടെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ശൗര്യമേറിയ ഒരു കടുവയെ പോലെ, തീക്ഷ്‌ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജ ആയിരുന്നു 'ഇവന്‍' ഗാനത്തില്‍. 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു (Tiger Nageswara Rao trailer).

Also Read: Tiger Nageswara Rao Trailer | കടുവ വേട്ട തുടങ്ങി ; 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ദസറ ആഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 20ന് പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. രവി തേജയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു'. സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. ഗായത്രി ഭരദ്വാജ്‌, നൂപുര്‍ സനോണ്‍ എന്നിവരാണ് സിനിമയില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് നിര്‍മാണം. 'കശ്‌മീര്‍ ഫയല്‍സ്', 'കാര്‍ത്തികേയ 2' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമുള്ള അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ചിത്രമെന്ന പ്രത്യേകയും രവി തേജയുടെ 'ടൈഗര്‍ നാഗേശ്വര റാവു'വിനുണ്ട്.

Also Read: Tiger Nageswara Rao Ek Dum Ek Dum Song : ആവേശമായി 'ഏക്‌ ദം ഏക്‌ ദം' ; 'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത്

വംശി ആണ് സിനിമയുടെ സംവിധാനം. ശ്രീകാന്ത് വിസയാണ് സിനിമയ്‌ക്ക് വേണ്ടി സംഭാഷണം ഒരുക്കിയിരിക്കുന്നത്. ആര്‍ മധി ഛായാഗ്രഹണവും ജി വി പ്രകാശ് കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. കോ-പ്രൊഡ്യൂസര്‍ - മായങ്ക് സിന്‍ഘാനിയ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാശ് കൊല്ല, അവതരണം - തേജ് നാരായണ്‍ അഗര്‍വാള്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.