ETV Bharat / bharat

Tiger 3 Trailer സല്‍മാനൊപ്പം മാസ് അവതാറില്‍ കത്രീനയും, കൊടുംവില്ലനായി ഇമ്രാന്‍ ഹാഷ്‌മി, ടൈഗര്‍ 3 ട്രെയിലര്‍ - സൽമാൻ ഖാന്‍

Salman Khan Katrina Kaif starrer Tiger 3: സല്‍മാന്‍ ഖാന്‍റെ ടൈഗര്‍ സീരിസിലെ മൂന്നാമത്തെ ചിത്രം റിലീസിന് ഒരുങ്ങുന്നു. സൽമാൻ ഖാനൊപ്പം കത്രീന കൈഫും ഇമ്രാന്‍ ഹാഷ്‌മിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ടൈഗർ 3യുടെ ട്രെയിലർ പുറത്തിറങ്ങി.

Tiger 3 Trailer  Tiger 3  ടൈഗറിന് പ്രിയപ്പെട്ടത് തകര്‍ക്കാന്‍ ഒരുങ്ങി ശത്രു  Salman Khan Katrina Kaif starrer Tiger 3  Salman Khan Katrina Kaif  Salman Khan  Katrina Kaif  ടൈഗര്‍  ടൈഗര്‍ 3  ടൈഗർ 3യുടെ ട്രെയിലർ  സൽമാൻ ഖാനും കത്രീന കൈഫും  സൽമാൻ ഖാന്‍  കത്രീന കൈഫ്
Tiger 3 Trailer
author img

By ETV Bharat Kerala Team

Published : Oct 16, 2023, 3:50 PM IST

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം! സല്‍മാന്‍ ഖാന്‍ (Salman Khan) ആരാധകര്‍ നാളേറെയായി കാത്തിരുന്ന 'ടൈഗര്‍ 3'യുടെ ട്രെയിലര്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്‌തു. നേരത്തെ പ്രഖ്യാപിച്ച പോലെ യാഷ്‌ രാജ് ഫിലിംസാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത് (Tiger 3 Trailer).

കഴിഞ്ഞ മാസം 'ടൈഗർ കാ മെസേജ്' (Tiger Ka Message) എന്ന പേരില്‍ നിര്‍മാതാക്കള്‍ സിനിമയുടെ ഗ്ലിംപ്‌സ് പുറത്തുവിട്ട ശേഷം 'ടൈഗര്‍ 3'യുടെ പവര്‍ പാക്ക്‌ഡ് ട്രെയിലര്‍ പുറത്തുവിട്ട് ആരാധകര്‍ക്ക് ഗംഭീര വിരുന്നൊരുക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ്‌. ടൈഗര്‍ ഫ്രാഞ്ചൈസിയില്‍ നിന്നുള്ള മൂന്നാമത്തെ ഭാഗമാണ് 'ടൈഗര്‍ 3'.

  • " class="align-text-top noRightClick twitterSection" data="">

Also Read: Salman Khan's Look In Tiger 3 : കൈയ്യില്‍ തോക്കുമായി സല്‍മാന്‍ ; 'ടൈഗര്‍ 3' പുതിയ പോസ്‌റ്റര്‍

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) പഠാന്‍റെ വിജയം ആഘോഷിച്ച യാഷ്‌ രാജ് ഫിലിംസ്‌ ടൈഗര്‍ ഫ്രാഞ്ചൈസിക്കൊപ്പം മറ്റൊരു ആവേശകരമായ അധ്യായത്തിനായുള്ള തയ്യാറെടുപ്പിലാണ്. മനീഷ് ശർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പഠാനിലെ ടൈറ്റില്‍ റോളിലാണ് ടൈഗര്‍ 3യില്‍ ഷാരൂഖ് എത്തുന്നത്.

കുടുംബമോ രാജ്യമോ, ടൈഗറിന് പ്രിയപ്പെട്ടത് എന്താണോ അത് തട്ടി എടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ശത്രുവുമായുള്ള ടൈഗറിന്‍റെ പോരാട്ടമാണ് ചിത്ര പശ്ചാത്തലം. ഇമ്രാന്‍ ഹാഷ്‌മിയാണ് ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത്. ടൈഗറിന്‍റെ ശക്തനായ എതിരാളി ആയാണ് സിനിമയില്‍ ഇമ്രാന്‍ ഹാഷ്‌മി പ്രത്യക്ഷപ്പെടുന്നത്.

Also Read: Salman Khan Drops New Poster of Katrina Kaif in Tiger 3 : ആക്ഷനിൽ കസറാൻ കത്രീന കൈഫ്; 'ടൈഗർ 3' പുതിയ പോസ്റ്റർ പുറത്ത്

'ടൈഗര്‍ 3' ട്രെയിലറിനൊടുവിലാണ് ഇമ്രാന്‍ ഹാഷ്‌മിയുടെ മുഖം വെളിപ്പെടുത്തുന്നത്. ശത്രുവിനെ തോല്‍പ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെടുന്ന സല്‍മാന്‍ ഖാനെയാണ് ട്രെയിലറില്‍ ഉടനീളം കാണാനാവുക.

ടൈഗറിനെ നശിപ്പിക്കാനുള്ള ദൗത്യത്തില്‍ തന്‍റെ ഹൃദയത്തോട് ചേർന്ന് നില്‍ക്കുന്ന എല്ലാവരില്‍ നിന്നും ടൈഗറിനെ അകറ്റുമെന്ന് പ്രതിജ്ഞ എടുക്കുന്ന അപകടകാരിയായ എതിരാളിയാണ് ഇമ്രാന്‍ ഖാന്‍റെ കഥാപാത്രം.

'കിസി കാ ഭായ് കിസി കി ജാൻ' (Kisi Ka Bhai Kisi Ki Jaan), 'രാധേ' (Radhe) തുടങ്ങിയവയാണ് സൽമാൻ ഖാന്‍റെ സമീപകാല റിലീസുകള്‍. സല്‍മാന്‍റെ ഈ ചിത്രങ്ങള്‍ ബോക്‌സോഫിസിൽ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷ മുഴുവനും 'ടൈഗര്‍ 3'യിലാണ്. പ്രഖ്യാപനം മുതല്‍ സല്‍മാന്‍ ഖാന്‍ ആരാധകര്‍ ടൈഗര്‍ 3യുടെ റിലീസ് കാത്തിരിക്കുകയാണ് (Salman fans pin hope on Tiger 3).

Also Read: Tiger 3 New Poster തോക്കെടുത്ത് സല്‍മാന്‍ ഖാനും കത്രീന കൈഫും; ടൈഗര്‍ 3 പുതിയ പോസ്‌റ്റര്‍ പുറത്ത്; ചിത്രം ദീപാവലിക്ക്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.