ഈ വര്‍ഷം പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടൈഗര്‍ 3' (Tiger 3). സല്‍മാന്‍ ഖാന്‍ - കത്രീന കൈഫ് (Salman Khan and Katrina Kaif) ജോഡി ഒന്നിച്ചെത്തുന്ന സിനിമയുടെ ട്രെയിലര്‍ റിലീസിനുള്ള (Tiger 3 Trailer Release) ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. അടുത്തിടെ 'ടൈഗര്‍ 3'യുടെ ഗ്ലിംപ്‌സ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
'ടൈഗര്‍ കാ മെസേജ്' (Tiger Ka Message) എന്ന പേരില്‍ പുറത്തിറങ്ങിയ ഗ്ലിംപ്‌സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഏറെ കൗതുകമുണര്‍ത്തുന്ന 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച 'ടൈഗര്‍ 3' യുടെ ട്രെയിലര്‍ ലോഞ്ചിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.
'ടൈഗര്‍ 3' നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസാണ് (Yash Raj Films) സല്‍മാന്‍ ഖാന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ സല്‍മാന്‍ ഖാന്‍റെ പോസ്‌റ്ററിനൊപ്പം ഒരു അടിക്കുറിപ്പോടു കൂടിയാണ് യാഷ് രാജ് ഫിലിംസ് ഇന്‍സ്‌റ്റഗ്രാമില്‍ 'ടൈഗര്‍ 3' ട്രെയിലര്‍ റിലീസ് പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'കൗണ്ട്‌ഡൗണ്‍ തുടങ്ങി! ടൈഗര്‍ 3 ട്രെയിലറിന് ഇനി 10 ദിവസം കൂടി. ഒക്‌ടോബര്‍ 16ന് ട്രെയിലര്‍ റിലീസ് ചെയ്യും. ടൈഗര്‍ 3 ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തും. ഹന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.' -യാഷ് രാജ് ഫിലിംസ് കുറിച്ചു (YRF).
അടുത്തിടെ 'ടൈഗര്‍ 3'യെ കുറിച്ചുള്ള സല്‍മാന്‍ ഖാന്‍റെ വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'ടൈഗറി'ന്‍റെ ഏറ്റവും അപകടകരമായ ദൗത്യം എന്നാണ് 'ടൈഗര്‍ 3'യെ സല്‍മാന്‍ വിശേഷിപ്പിച്ചത്. ഈ അപകടകരമായ ദൗത്യത്തിനായി അവന് തന്‍റെ ജീവന്‍ പണയപ്പെടുത്തേണ്ടതുണ്ട്. ട്വിസ്‌റ്റുകളാല്‍ സമ്പന്നാണ് 'ടൈഗര്‍ 3' എന്നും താരം പറഞ്ഞു.
'ട്രെയിലറിൽ നിന്നും സിനിമയിൽ നിന്നും പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കുക. ഒപ്പം വളരെ തീവ്രമായ സ്‌റ്റോറി ലൈനുള്ള ഒരു ആക്ഷൻ എന്‍റര്‍ടെയ്‌നറിനായി തയ്യാറാകൂ. എന്നെ സംബന്ധിച്ചിടത്തോളം 'ടൈഗർ 3' യുടെ കഥയാണ് എന്നെ പെട്ടെന്ന് ആകർഷിച്ചത്. ആദിയും സംഘവും കൊണ്ടു വന്നത് എനിക്ക് വിശ്വസിക്കാനായില്ല!' -ഇപ്രകാരമാണ് ടൈഗര്‍ 3യെ കുറിച്ച് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
സൽമാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്‌മി (Emraan Hashmi) പ്രതിനായകന്‍റെ വേഷത്തിലും എത്തുന്നു. എന്നാല്‍ 'ടൈഗര്‍ 3'യിലെ വില്ലനെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മനീഷ് ശർമ്മ (Maneesh Sharma) സംവിധാനം ചെയ്യുന്ന 'ടൈഗർ 3', ഈ വര്‍ഷം ദീപാവലി റിലീസായാണ് തിയേറ്ററുകളില്‍ എത്തുന്നത്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗു ഭാഷകളിലും റിലീസിനെത്തും.
Also Read: 'മെറി ക്രിസ്‌മസ്' റിലീസ് തീയതി പുറത്ത് ; ആഘോഷമാക്കാന്‍ വിജയ് സേതുപതിയും കത്രീനയും