ബൊക്കാറോ (ജാർഖണ്ഡ്): ജൈനമോദ് പ്രദേശത്തെ ബന്ദ്ദിഹ് മിഡിൽ സ്‌കൂളിൽ 30 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ഗുരുതര പരിക്ക്. പരിക്കേറ്റ വിദ്യാർഥികളെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ബൊക്കാറോ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ നില ഗുരുതരമായി തുടരുകയാണ്.
സ്‌കൂളിൽ ക്ലാസുകൾ നടക്കുമ്പോൾ ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇടിമിന്നലേറ്റത്. സംഭവ സമയത്ത് സ്‌കൂളിൽ 250ഓളം വിദ്യാർഥികൾ ഉണ്ടായിരുന്നു. ഇടിമിന്നലേറ്റതിനെ തുടർന്ന് 50ഓളം കുട്ടികൾ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞുവെന്ന് ജരിദിഹ് ബ്ലോക്ക് ഡെവലപ്‌മെന്‍റ് ഓഫിസർ ഉജ്വൽ കുമാർ സോറൻ പറഞ്ഞു.