ലക്നൗ: ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവെയ്പ്പിൽ മൂന്നു തടവുകാർ കൊല്ലപ്പെട്ടു. കനത്ത സുരക്ഷയുള്ള ചിത്രകൂട്ട് ജയിലിനുള്ളിലാണ് സംഭവം. റിപ്പോര്‍ട്ടനുസരിച്ച് ഗുണ്ടാത്തലവന്‍ മുകീം കലയ്ക്ക് നേരെ സഹതടവുകാരന്‍ അൻഷുൽ ദീക്ഷിത് വെടിയുതിർക്കുകയായിരുന്നു. കൂട്ടത്തില്‍ മറ്റൊരു കുറ്റവാളിയായ മിറാജുദ്ദീനും വെടിയേറ്റ് മരിച്ചു. ബഹുജൻ സമാജ് പാർട്ടി എംഎൽഎ മുക്താർ അൻസാരിയുടെ അടുത്ത സുഹൃത്താണ് മിറാജുദ്ദീൻ.
ജയിലിനുള്ളിൽ ആയുധം എങ്ങനെ എത്തിയെന്ന കാര്യം അന്വേഷിക്കുമെന്ന് ചിത്രകൂട്ട് എസ്പി അങ്കിത് മിത്തൽ പറഞ്ഞു. എല്ലാ ബാരക്കുകളും തിരയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ജയിലിനകത്ത് വച്ച് ഗുണ്ടാ സംഘം കൊല്ലപ്പെടുന്നത്. 2018 ജൂലൈയിൽ ഗുണ്ടാ തലവന്‍ മുന്നാ ബജ്രംഗിയെ ബാഗ്പത് ജയിലിലെ തടവുകാരൻ സുനിൽ രതി വെടിവച്ചു കൊന്നിരുന്നു.
Also Read: കാൺപൂരില്‍ ഗംഗ നദിയുടെ തീരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ