ന്യൂഡൽഹി: ഡൽഹിയിലെ കേശവപുരം എന്ന പ്രദേശത്തുള്ള മൂന്ന് നില കെട്ടിടം തകർന്നു. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഞായറാഴ്‌ച ഉച്ചയോടെയാണ് കെട്ടിടം തകർന്നതെന്നും ഉച്ചയ്ക്ക് 2.19 നാണ് വിവരം ലഭിച്ചതെന്നും അഗ്നിശമന സേന അധികൃതർ അറിയിച്ചു. വിവരം അറിഞ്ഞയുടനെ സംഭവ സ്ഥലത്ത് എത്തിയെന്നും കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.