ചണ്ഡിഗഡ്: പഞ്ചാബിലെ ബതിന്ദ ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കമല നെഹ്‌റു കോളനിയിലെ വീട്ടിനുള്ളിൽ നിന്നാണ് ഗൃഹനാഥന്‍റെയും ഭാര്യയുടെയും മകളുടെയും മൃതദേഹം കണ്ടെത്തിയത്.
സഹകരണ സംഘത്തിന്‍റെ സെക്രട്ടറിയായിരുന്ന ചരഞ്ജിത് സിംഗും കുടുംബവുമാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ജസ്‌പാൽ സിംഗ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.