ETV Bharat / bharat

ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരർ കൊല്ലപ്പെട്ടു - കശ്‌മീർ സോൺ പൊലീസ്

ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്‌ബയിലെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പൊലീസ് അറയിച്ചു

Shopian encounter  national news  malayalam news  three let terrorists killed  jammu kashmir encounter  kashmir zone police  Central Reserve Police Force  Lashkar e Toiba  encounter between militants and security forces  തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ഷോപ്പിയാനിൽ ഏറ്റുമുട്ടൽ  മൂന്ന് ഭീകരർ കൊല്ലപ്പെട്ടു  കശ്‌മീരിൽ ഏറ്റുമുട്ടൽ  കശ്‌മീർ സോൺ പൊലീസ്  ലഷ്‌കർ ഇ തൊയ്‌ബ
മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
author img

By

Published : Dec 20, 2022, 9:40 AM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്‌ബയിലെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി കശ്‌മീർ സോൺ പൊലീസ് അറയിച്ചു. ചൊവ്വാഴ്‌ച സൈനപോരയിലെ മുൻജ് മാർഗ് പ്രദേശത്തു വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ ഷോപ്പിയാനിലെ ലത്തീഫ് ലോണും അനന്ത്‌നാഗിലെ ഉമർ നസീറുമാണെന്ന് തിരിച്ചറിഞ്ഞു.

കശ്‌മീരി പണ്ഡിറ്റ് പുരാണ കൃഷ്‌ണ ഭട്ടിനെ കൊലപാതകത്തിൽ ഉൾപ്പെട്ടയാളാണ് ലത്തീഫ്. നേപ്പാളിലെ ബഹാദൂർ താപ്പ കൊലപ്പെട്ട സംഭവത്തിൽ ഉമർ നസീറിനും പങ്കുണ്ട്. കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു എകെ 47 തോക്കും രണ്ട് പിസ്‌റ്റളുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ALSO READ: കശ്‌മീരില്‍ ഏറ്റുമുട്ടല്‍; ഒരു ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.