ഫിറോസാബാദ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ഫിറോസാബാദ് സ്വദേശികളായ രാജ്‌കുമാർ (45), മകൻ സുഖ്ബീർ (18), മെയിൻപുരി സ്വദേശി കൃപാൽ സിങ് (42) എന്നിവരാണ് മരിച്ചത്. രാജ്‌കുമാറിന്‍റെ ഭാര്യാ സഹോദരനായിരുന്നു കൃപാൽ സിങ്.
ALSO READ:ഷോപിയാനിൽ തീവ്രവാദികളുടെ വെടിവയ്‌പ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടു
ശനിയാഴ്‌ച രത്രിയോടെ മഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. മൂവരും മെയിൻപുരിയിൽ നിന്ന് ഫിറോസാബാദിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ ഒരു അജ്ഞാത വാഹനം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃപാൽ സിങും സുഖ്ബീറും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജ്‌കുമാർ ഞയറാഴ്‌ചയാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.