ആഗ്ര: ടി20 ലോകകപ്പിലെ ഇന്ത്യന്‍ തോല്‍വിക്ക് പിന്നാലെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയും ചെയ്തുവെന്നാരോപിച്ച് കശ്മീരി വിദ്യാർഥികള്‍ക്കെതിരെ കേസ്. ബിജെപി യുവജന വിഭാഗം നേതാവിന്‍റെ പരാതിയിലാണ് അഗ്രയിലെ ഒരു എഞ്ചിനിയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തത്.
ബിജെപി യുവജനവിഭാഗം നേതാവ് ഗൗരവ് രജാവത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജഗദീഷ്പുര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് എസ്‌പി (സിറ്റി) വികാസ് കുമാർ പറഞ്ഞു. ഇതനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും മത്സരത്തിന് ശേഷം ചിലയാളുകള്‍ വാട്‌സാപ്പില്‍ രാജ്യവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്‌പി വ്യക്തമാക്കി.
അതേസമയം സിവിൽ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ മുന്ന് പേരെയും ഹോസ്റ്റലിൽ നിന്നുള്‍പ്പെടെ കോളേജ് അധികൃതര്‍ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ‘പാകിസ്ഥാന് അനുകൂലമായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്‌ത’ വിദ്യാർഥികൾ അച്ചടക്കരാഹിത്യത്തിന് വിധേയരായതായി ഹോസ്റ്റൽ ഡീൻ ഡോ.ദുഷ്യന്ത് സിങ് നൽകിയ നോട്ടീസിൽ പറയുന്നു.
also read: ആശങ്കയില്‍ പൊലീസ്; ഗ്രാസിം ഫാക്‌ടറി ഭൂമിയിൽ സുരക്ഷ പരിശോധന
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കശ്മീരി വിദ്യാർത്ഥികളും മാപ്പ് പറഞ്ഞതായി ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് പ്രോക്ടർ ഡോ ആശിഷ് ശുക്ല പറഞ്ഞു. ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ലഭ്യമാകുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീം (പിഎംഎസ്എസ്എസ്) വഴിയാണ് മൂന്ന് പേരും കോളജില്‍ പ്രവേശനം നേടിയത്.