ETV Bharat / bharat

പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു - പഞ്ചാബിൽ ആത്മഹത്യ

തിങ്കളാഴ്ച മുതൽ ഇവരെ കാണാത്തതിനെത്തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്

Three of family commit suicide in Punjab  പഞ്ചാബിൽ ആത്മഹത്യ  Deaths in Punjab
പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
author img

By

Published : Jan 5, 2021, 7:01 PM IST

ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഷഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ മാൽപൂർ ആക്രാൻ ഗ്രാമത്തിലാണ് സംഭവം. കുടുംബനാഥനായ ജിത് റാം (80), ഭാര്യ ചന്നോ ദേവി (78), മകൾ യമുന ദേവി (42) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച മുതൽ ഇവരെ കാണാത്തതിനെത്തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

ജനുവരി 10ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. എന്നാൽ പ്രായമായ മാതാപിതാക്കളെ പരിചരിക്കാൻ ആഗ്രഹിക്കുന്നതിനാൽ മകള്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സർബജിത് സിംഗ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.