ETV Bharat / bharat

എട്ടാം ക്ലാസ് വിജയിച്ച് മൂന്ന് ദിവസം പ്രായമുള്ള വിദ്യാർഥി!

മുസാഫർപൂരിലെ ഗോസൈദാസ് ടെൻഗ്രാരി ഗവൺമെന്‍റ് സ്‌കൂളിലാണ് വിചിത്രമായ ഈ തെറ്റ് സംഭവിച്ചിരിക്കുന്നത്. 2007 മാർച്ച് 23 ന് പരീക്ഷ പാസായ വിദ്യാർഥിയുടെ ജനന തീയതി 2007 മാർച്ച് 20 എന്നാണ് ടിസിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

transfer certificate  Gosaidas Tengrari Government School  prince kumar  Three day old student passes Class 8  Bihar school certificate  വിദ്യാർത്ഥി  പരീക്ഷ  ക്ലാസ്  സ്‌കൂൾ  school  Bihar
എട്ടാം ക്ലാസ് വിജയിച്ച് മൂന്ന് ദിവസം പ്രായമുള്ള വിദ്യാർത്ഥി !
author img

By

Published : Apr 9, 2021, 4:39 PM IST

പാറ്റ്ന: മൂന്ന് ദിവസം പ്രായമുള്ള വിദ്യാർഥി എട്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ചതായി കാണിച്ച് ബിഹാർ സ്‌കൂൾ നൽകിയ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്. 2007 മാർച്ച് 23 ന് പരീക്ഷ പാസായ വിദ്യാർഥിയുടെ ജനന തീയതി 2007 മാർച്ച് 20 എന്നാണ് ടിസിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുസാഫർപൂരിലെ ഗോസൈദാസ് ടെൻഗ്രാരി ഗവൺമെന്‍റ് സ്‌കൂളിലാണ് വിചിത്രമായ ഈ തെറ്റ് സംഭവിച്ചിരിക്കുന്നത്.

മുസാഫർപൂരിലെ ഗോസൈദാസ് ടെൻഗ്രാരി ഗവൺമെന്‍റ് സ്‌കൂളിൽ നിന്ന് 2007 മാർച്ച് 23ന് എട്ടാം ക്ലാസ് പാസായ തന്‍റെ ടിസിയിൽ ജനനത്തീയതി 2007 മാർച്ച് 20 എന്നാണ് നൽകിയിരിക്കുന്നത്. രസകരമെന്നു പറയട്ടെ പ്രിൻസിപ്പൽ ആ പിശക് ശ്രദ്ധിക്കാതെ ടിസിയിൽ ഒപ്പിട്ടു നൽകി. ഇക്കാര്യം സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് പ്രിൻസിപ്പലിനെ കാണാൻ ചെന്നപ്പോൾ സ്കൂൾ അധികൃതർ തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്നും തെറ്റ് സംഭവിച്ച കാര്യം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ (ഡിഇഒ) സമീപിച്ചിട്ടുണ്ടെന്നും വിദ്യാർഥി പറഞ്ഞു.

ഇത് ഒരു ക്ലിറിക്കൽ തെറ്റാണ്. ഉടനെ തന്നെ ഇതിന് പരിഹാരം കാണും എന്നും സ്‌കൂൾ ഭരണകൂടത്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നും മുസാഫർപൂർ ഡിഇഒ അറിയിച്ചു.

മുൻപ് മുസാഫർപൂരിലെ ഭീം റാവു അംബേദ്‌കർ സർവകലാശാല ബിപി രണ്ടാം വർഷ വിദ്യാർഥിക്ക് അഡ്മിറ്റ് കാർഡ് നൽകിയപ്പോൾ പിതാവിന്‍റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നും നൽകിയിരുന്നത് വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.