ETV Bharat / bharat

'റൈസ് പുള്ളർ' തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ

53കാരനായ വ്യവസായിയുടെ പക്കൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊൽക്കത്ത ആസ്ഥാനമായുള്ള സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു

'Rice puller' scam busted  three arrested for 'Rice puller' scam case  'Rice puller'  'റൈസ് പുള്ളർ' തട്ടിപ്പ്  റൈസ് പുള്ളർ  കൊൽക്കത്ത  kolkatha
'റൈസ് പുള്ളർ' തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Mar 19, 2021, 7:21 AM IST

ന്യൂഡൽഹി: 'റൈസ് പുള്ളർ' തട്ടിപ്പ് കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. 53കാരനായ വ്യവസായിയുടെ പക്കൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊൽക്കത്ത ആസ്ഥാനമായുള്ള സംഘത്തിലെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്‌തത്. ഹരീന്ദർ കുമാർ, തകുർദാസ് മൊണ്ഡാൽ, മുന്നാ ലാൽ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സൈബർ സെൽ പിടികൂടിയത്. ഇവരിൽ നിന്നും ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ പിടിച്ചെടുത്തു.

റേഡിയോ ആക്‌ടീവ് മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ച 'റൈസ് പുള്ളർ' എന്ന ഉപകരണം മാന്ത്രിക സ്വഭാവമുള്ളതാണെന്നും അരിയും മറ്റ് ധാന്യങ്ങളും അതിലേക്ക് ആകർഷിക്കുന്നുവെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ഹരീന്ദർ കുമാർ, തകുർദാസ് മൊണ്ഡാൽ എന്നിവരെ കൊൽക്കത്തയിൽ നിന്നും മുന്നാ ലാലിനെ ഹരിയാനയിൽ നിന്നുമാണ് അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.