ETV Bharat / bharat

അമ്മയെ 17കാരി കൊന്നത് ആണ്‍ സൗഹൃദം വിലക്കിയതിനെന്ന് പൊലീസ് ; ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചതിനെന്ന് പെണ്‍കുട്ടി - Thoothukudi todays news

തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട മുനിയലക്ഷ്‌മി

Thoothukudi Girl killed Mother  Thoothukudi Girl killed Mother with Boyfriend support  തൂത്തുകുടിയില്‍ അമ്മയെ കൊലപ്പെടുത്തിയതിന് കൗമാരക്കാരി പിടിയില്‍  തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരിയെ കൊന്ന് മകള്‍  തൂത്തുകുടി ഇന്നത്തെ വാര്‍ത്ത  Thoothukudi todays news
പ്രകോപനം സൗഹൃദം വിലക്കിയത്; ആണ്‍ സുഹൃത്തിന്‍റെ സഹായത്തോടെ അമ്മയെ കൊന്ന് കൗമാരക്കാരി
author img

By

Published : Mar 28, 2022, 9:35 PM IST

തൂത്തുകുടി : സ്‌ത്രീയെ കൊലപ്പെടുത്തിയതിന് കൗമാരക്കാരിയായ മകളും രണ്ട് ആണ്‍ സുഹൃത്തുക്കളും പിടിയില്‍. മുനിയ ലക്ഷ്‌മിയാണ് കൊല്ലപ്പെട്ടത്. തൂത്തുകുടി തേൻപാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ : പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥിയായിരുന്ന 17 കാരി പഠനം പാതിവഴിക്ക് ഉപേക്ഷിച്ചിരുന്നു. വീടിനുസമീപത്തെ നിരവധി ആണ്‍കുട്ടികളുമായി 17 കാരിക്ക് സൗഹൃദമുണ്ടായിരുന്നു. ഇത് മുനിയ ലക്ഷ്‌മി വിലക്കിയത് കൗമാരക്കാരിയില്‍ വൈരാഗ്യം സൃഷ്‌ടിച്ചു.

ALSO READ l തിരുവനന്തപുരത്തിന്‍റെ മലയോര മേഖലകളിലും ദേശീയ പണിമുടക്ക് ശക്തം

സ്‌ത്രീ വീട്ടില്‍ ഉറങ്ങിക്കിടക്കവെ തിങ്കളാഴ്‌ച (മാര്‍ച്ച് 28) ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. മുനിയലക്ഷ്‌മിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. അതേസമയം, വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിച്ചതിനാണ് താന്‍ അമ്മയെ കൊന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഭർത്താവുമായി വേർപിരിഞ്ഞ മുനിയലക്ഷ്‌മിയ്‌ക്ക് കൗമാരക്കാരി ഉള്‍പ്പടെ നാല് മക്കളാണുള്ളത്. തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്‌കാലിക ജീവനക്കാരിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.