ന്യൂഡല്‍ഹി : പ്രതിദിന കൊവിഡ് കേസുകളുടെ വര്‍ധനവ് സൂചിപ്പിക്കുന്നത് രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചുവെന്നാണെന്ന് നിതി ആയോഗിന്‍റെ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഡോ.എന്‍.കെ.അറോറ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കൊവിഡ് കേസുകളില്‍ അമ്പത് ശതമാനത്തിന് മുകളില്‍ ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം ഉദ്‌ഭവിച്ച സൗത്ത് ആഫ്രിക്കയുടെ കൊവിഡ് ഗ്രാഫ് പരിശോധിച്ചു. ഇന്ത്യയിലെയും സൗത്ത് ആഫ്രിക്കയിലേയും ഒമിക്രോണിന്‍റെ സാംക്രമിക ഗതിയില്‍ സാമ്യമുണ്ട്.
ALSO READ:India Covid Updates | 37,000 കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ ; ആശങ്ക
അതേസമയം ഇന്ത്യയിലെ വാക്‌സിനേഷന്‍ നിരക്ക് ദക്ഷിണാഫ്രിക്കയേക്കാളും പതിന്‍മടങ്ങ് മുകളിലാണ്. അതിനാല്‍ ആശുപത്രി പ്രവേശനനിരക്ക് കുറയും. ആരും ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.