ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുളള തയാറെടുപ്പിന്‍റെ ഭാഗമായി ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കാൻ 5,000 യുവാക്കൾക്ക് സര്‍ക്കാര്‍ പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നഴ്സിംഗ്, ലൈഫ് കെയർ എന്നിവയിൽ രണ്ടാഴ്ചത്തെ അടിസ്ഥാന പരിശീലനം നൽകും.
ജൂൺ 28 മുതൽ 500 പേര്‍ക്ക് വീതം പരിശീലനം ആരംഭിക്കും. പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ക്കും 18 വയസ് കഴിഞ്ഞവര്‍ക്കും പങ്കെടുക്കാം. പരിശീലനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ ജൂൺ 17 മുതൽ ആരംഭിക്കും.
ALSO READ: മുംബൈയിൽ വീണ്ടും മഴ
മൂന്നാം തരംഗത്തിൽ സേവനങ്ങൾ ആവശ്യമുള്ളപ്പോഴെല്ലാം ഇവരെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധിപ്പിക്കും. ജോലി ചെയ്യുന്ന ദിവസത്തിന്‍റെ എണ്ണം അനുസരിച്ച് ശമ്പളം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.