ഹൈദരാബാദ്: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ 'പഠാന്‍' ബോക്‌സ് ഓഫീസില്‍ വിജയ കുതിപ്പ് തുടരുകയാണ്. പ്രദര്‍ശന ദിനം തന്നെ റെക്കോഡുകള്‍ തീര്‍ത്ത 'പഠാന്‍' പിന്നീടുള്ള ദിനങ്ങളിലും ബോക്‌സ് ഓഫീസില്‍ വിജയ കുതിപ്പ് തുടര്‍ന്നു. 300 കോടിയിലധികമാണ് 'പഠാന്‍റെ' ഇതുവരെയുള്ള ആഗോള ഗ്രോസ് കലക്ഷന്‍. ഇതോടെ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്‍' ചരിത്രമായി മാറി.
-
#Pathaan crosses ₹ 300 Crs Gross at the WW Box office in 3 days.. 🔥
— Ramesh Bala (@rameshlaus) January 28, 2023 " class="align-text-top noRightClick twitterSection" data="
">#Pathaan crosses ₹ 300 Crs Gross at the WW Box office in 3 days.. 🔥
— Ramesh Bala (@rameshlaus) January 28, 2023#Pathaan crosses ₹ 300 Crs Gross at the WW Box office in 3 days.. 🔥
— Ramesh Bala (@rameshlaus) January 28, 2023
Trade Analyst Ramesh Bala tweet Pathaan collection: എന്നാല്‍ 'പഠാന്‍' നിര്‍മാതാക്കള്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് 'പഠാന്‍റെ' ആഗോള കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബോക്‌സ് ഓഫീസില്‍ 'പഠാന്‍' 300 കോടി കടന്നതായി ശനിയാഴ്‌ച രാവിലെയാണ് രമേഷ് ബാല ട്വീറ്റ് ചെയ്‌തത്. 'ആഗോള ബോക്‌സ് ഓഫീസില്‍ മൂന്ന് ദിവസം കൊണ്ട് 'പഠാന്‍' 300 കോടി കടന്നു'- ഇപ്രകാരമാണ് രമേഷ് ബാല കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
Pathaan first day record collection: പ്രദര്‍ശന ദിനം തന്നെ 'പഠാന്‍' ചരിത്രം കുറിച്ചു. ആദ്യ ദിന റെക്കോഡ് കലക്ഷനെ മറികടന്ന് രണ്ടാം ദിവവും 'പഠാന്‍' ചരിത്രം സൃഷ്‌ടിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 55 കോടി രൂപയായിരുന്നു 'പഠാന്‍റെ' ഹിന്ദി പതിപ്പിന് മാത്രമായി ആദ്യ ദിനം ലഭിച്ചത്. സിനിമയുടെ ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ക്ക് രണ്ട് കോടി രൂപയും ലഭിച്ചിരുന്നു. 57 കോടി രൂപയാണ് പഠാന്‍റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കലക്ഷന്‍
-
#Pathaan at *national chains*… Day 3 [Friday]… Update: 6 pm.#PVR: 6.40 cr#INOX: 4.80 cr#Cinepolis 2.80 cr
— taran adarsh (@taran_adarsh) January 27, 2023 " class="align-text-top noRightClick twitterSection" data="
Total: ₹ 14 cr
FANTASTIC.
Note:
Comparative study at *national chains*…
⭐️ #War - *entire Day 1* [holiday]: ₹ 19.67 cr
⭐️ #Brahmastra - *entire Day 1*: ₹ 17.18 cr pic.twitter.com/EdrhFVN3Un
">#Pathaan at *national chains*… Day 3 [Friday]… Update: 6 pm.#PVR: 6.40 cr#INOX: 4.80 cr#Cinepolis 2.80 cr
— taran adarsh (@taran_adarsh) January 27, 2023
Total: ₹ 14 cr
FANTASTIC.
Note:
Comparative study at *national chains*…
⭐️ #War - *entire Day 1* [holiday]: ₹ 19.67 cr
⭐️ #Brahmastra - *entire Day 1*: ₹ 17.18 cr pic.twitter.com/EdrhFVN3Un#Pathaan at *national chains*… Day 3 [Friday]… Update: 6 pm.#PVR: 6.40 cr#INOX: 4.80 cr#Cinepolis 2.80 cr
— taran adarsh (@taran_adarsh) January 27, 2023
Total: ₹ 14 cr
FANTASTIC.
Note:
Comparative study at *national chains*…
⭐️ #War - *entire Day 1* [holiday]: ₹ 19.67 cr
⭐️ #Brahmastra - *entire Day 1*: ₹ 17.18 cr pic.twitter.com/EdrhFVN3Un
Pathaan second day gross collection: രണ്ടാം ദിനത്തില്‍ 235 കോടി രൂപയാണ് 'പഠാന്‍റെ' ആഗോള ഗ്രോസ് കലക്ഷന്‍. 'പഠാന്‍റെ' ഈ വിജയം ഷാരൂഖ് ഖാന്‍റെ കരിയറില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കും എന്നതില്‍ സംശയമില്ല. ഷാരൂഖ് ഖാന്‍റെ മഹത്തായ തിരിച്ചു വരവാണ് 'പഠാന്‍' എന്നാണ് സിനിമ നിരൂപകരുടെയും എസ്ആര്‍കെ ആരാധകരുടെയും വിലയിരുത്തല്‍.
Sreedhar Pillai about Pathaan success: അതേസമയം 'പഠാന്‍റെ' വിജയത്തിന് പിന്നിലെ ഒരു കാരണം സല്‍മാന്‍ ഖാന്‍ ആണെന്ന് ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയും ട്വീറ്റ് ചെയ്‌തിരുന്നു. 'പഠാനി'ലെ സല്‍മാന്‍ ഖാന്‍റെ അതിഥി വേഷം മികച്ച ഇംപാക്‌ട് ഉണ്ടാക്കിയിട്ടുണ്ടെന്നും, ചിത്രത്തിലെ ഷാരൂഖ് ഖാന്‍ - സല്‍മാന്‍ ഖാന്‍ ബന്ധവും ഒത്തൊരുമയും സിനിമയുടെ ക്ലൈമാക്‌സിനെ കൂടുതല്‍ മനോഹരമാക്കിയെന്നും കാണികളില്‍ സന്തോഷം ഉണ്ടാക്കിയെന്നും ശ്രീധര്‍ പിള്ള പറഞ്ഞിരുന്നു.
Shah Rukh Khan thanks to audience: 'പഠാന്‍' വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ആന്‍ഡ്രൂ നിക്കോളിന്‍റെ 'ഗട്ടക' എന്ന സിനിമയിലെ ഏതന്‍ ഹോക്കിയുടെ ഡയലോഗിനെ ഉദ്ദരിച്ചായിരുന്നു ഷാരൂഖിന്‍റെ നന്ദി പറച്ചില്‍. ഉപദേശ രൂപത്തിലായിരുന്നു താരം പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.
Shah Rukh Khan tweet about Pathaan success: 'നിങ്ങള്‍ നിങ്ങളുടെ തിരിച്ചു വരവ് പ്ലാന്‍ ചെയ്യരുത്. മുന്നോട്ട് പോകാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്, എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി കണ്ടാല്‍ മതി.'-ഷാരൂഖ് ഖാന്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
Also Read: 'ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി കണ്ടാല്‍ മതി'; തിരിച്ചു വരവിനെ കുറിച്ച് ഷാരൂഖ് ഖാന്‍