ETV Bharat / bharat

വികസനത്തിനായി വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി - Bengal Elections

പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും അസമിലെ 47 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

പശ്ചിമ ബംഗാൾ, അസം തെരഞ്ഞെടുപ്പ്  അസം തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  Assam Elections  Bengal Elections  right to vote for development
പ്രധാനമന്ത്രി
author img

By

Published : Mar 27, 2021, 10:34 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ സംസ്ഥാനത്തിന്‍റെ വികസനത്തിനായി വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എല്ലാവരോടും പ്രത്യേകിച്ച് യുവാക്കളോട് വോട്ട് ചെയ്ത് സംസ്ഥാനത്തിന്‍റെ സമാധാനവും പുരോഗതിയും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്‍റെ വികസനത്തിനുമായി ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് ആഭ്യന്തര അമിത് ഷായും വ്യക്തമാക്കി.

അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഇത് സുപ്രധാന ദിവസമാണെന്നും നാടിന്‍റെ ഭാവിയ്ക്കും ക്ഷേമത്തിനുമായി ഒരോരുത്തരും സമ്മതിദാന അവകാശം ഉപയോഗിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും അസമിലെ 47 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജനാധിപത്യത്തിന്‍റെ നിലനിൽപ്പിന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.