ബംഗളൂരു: ഭർത്താവിനോടുള്ള ദേഷ്യത്തിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. മൂന്നരവയസുള്ള വിനുതയെയാണ് വകവരുത്തിയത്.അമ്മ സുധയെ കൊലപാതക കുറ്റം ചുമത്തി അന്നപൂർണേശ്വരി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലെ മല്ലതഹള്ളിയിലാണ് സംഭവം. ടിവി കാണുന്നതിനിടെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടർന്ന് പ്രകോപിതയായ സുധ അയാള്‍ വീട്ടിലില്ലാത്ത സമയത്ത് മകളെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ കൺസ്‌ട്രക്‌ഷൻ സൈറ്റിലേക്ക് വലിച്ചെറിഞ്ഞു.
സംഭവ ശേഷം ഇവർ തന്നെ കുട്ടിയെ കാണ്മാനില്ലെന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ കുട്ടിയെ അമ്മ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. മൃതദേഹം വിക്‌ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.