വിശാഖ/പശ്ചിമ ഗോദാവരി: വിശാഖയിൽ നിന്ന് സാലൂരിലേക്ക് അൾട്രാ ഡീലക്‌സ് ആർടിസി ബസ് പതിവുപോലെ ഞായറാഴ്‌ച(ഒക്‌ടോബര്‍ 9) സർവിസ് നടത്തുന്നു. രാത്രി ആയപ്പോൾ പ്രദേശത്ത് കനത്ത മഴ. വണ്ടിക്കകത്തുള്ളവർ നനയാൻ തുടങ്ങി. ഏതൊക്കെ വഴിയാണ് വെള്ളം അകത്തേക്ക് വീഴുന്നതെന്ന് പറയാൻ കഴിയാത്ത അവസ്ഥ. വേറൊരു മാർഗവും ഇല്ലാത്തതിനാൽ ബസിനുള്ളിൽ കുട നിവർത്തിയിരുന്ന് യാത്രക്കാർ. കുടയില്ലാത്തവർ ബസിന്‍റെ ദുരവസ്ഥയിൽ മഴ നനഞ്ഞുകൊണ്ട് തന്നെ അമർഷം പ്രകടിപ്പിച്ചു. ഒടുവിൽ വണ്ടി നിർത്തേണ്ടി വന്നു. ബസിലെ ചോർച്ച കാരണം വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീട് വാഹനത്തിന്‍റെ അറ്റകുറ്റപ്പണികൾ തീർത്ത ശേഷമാണ് വാഹനം വീണ്ടും സർവിസ് ആരംഭിച്ചത്.
ആർടിസി എംഡിയുടെ പ്രതികരണം: ശാലൂർ ഡിപ്പോയിലെ അൾട്രാ ഡീലക്‌സ് ബസിൽ ചോർച്ചയുണ്ടെന്നും ചോർച്ചയെ തുടർന്ന് ഉടൻ ബസ് നിർത്തി അറ്റകുറ്റപ്പണി നടത്തിയെന്നും ആർടിസി എംഡി ദ്വാരകാതിരുമല റാവു പറഞ്ഞു. ഇതിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ബസുകളും പരിശോധിച്ച് ചോർച്ചയുള്ള ബസുകൾ സർവിസ് നിർത്താനും നിർദേശിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബസുകൾ പുനരാരംഭിക്കാനും വ്യക്തമാക്കിയെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരിടത്ത് ചോർച്ചയെങ്കിൽ മറ്റൊരിടത്ത് ചക്രം പൊട്ടിത്തെറിച്ചു: ഓടിക്കൊണ്ടിരിക്കുന്ന പിൻചക്രങ്ങൾ പൊട്ടിത്തെറിച്ചത് പൊടുന്നനെയാണ്. പശ്ചിമ ഗോദാവരി ജില്ലയിലെ 40 യാത്രക്കാരുമായി യാത്ര ചെയ്‌ത ആർടിസി ബസിന്‍റെ ചക്രങ്ങൾ അകിവീട് മണ്ഡലത്തിലെ അജ്ജമുരുവിൽ വച്ച് പൊട്ടിത്തെറിച്ചു. ബസ് ഉടൻ നിർത്താൻ സാധിച്ചതിനാൽ യാത്രക്കാർ സുരക്ഷിതരായി. നരസാപുരം ഡിപ്പോയിലെ ബസിന്‍റെ ചക്രങ്ങളാണ് പൊട്ടിത്തെറിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ബസുകളുടെ ഫിറ്റ്‌നസിന്റെ കാര്യത്തിലുള്ള ശ്രദ്ധക്കുറവുമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് ആരോപണം.