ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലോക്ക് ഡൗൺ ആറ് ദിവസത്തേക്ക് കൂടി നീട്ടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അടുത്ത തിങ്കളാഴ്‌ച വരെയാണ് ഡൽഹിയിലെ ലോക്ക് ഡൗൺ നീട്ടിയത്. ലോക്ക്ഡൗൺ നാളെ അവസാനിക്കാൻ ഇരിക്കെയാണ് തീരുമാനം.
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഡൽഹിയിൽ 357 കൊവിഡ് മരണമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണനിരക്കാണിതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയത്. ദേശിയ തലസ്ഥാനത്തെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
Read more: ഡല്‍ഹിയില്‍ 20 കൊവിഡ് രോഗികള്‍ മരിച്ച സംഭവം: പ്രതിഷേധവുമായി ബന്ധുക്കള്‍
പുതുതായി 24,000ലധികം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യതലസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. മരണസംഖ്യ 13,898 ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 32.27 ആണ്.
Read more: ഡൽഹി വിട്ട് പോകരുതെന്ന് അതിഥി തൊഴിലാളികളോട് അരവിന്ദ് കെജ്‌രിവാൾ