ETV Bharat / bharat

'സിനിമയിലുള്ളത് സത്യം, വിയോജിപ്പ് ആര്‍ക്കും പറയാം'; വിവാദങ്ങള്‍ക്ക് മറുപടിയുമായി കേരള സ്റ്റോറി നിർമാതാവ് - മുസ്‌ലിം

32,000 ഹിന്ദു സ്‌ത്രീകളെ മുസ്‌ലിം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണമാണ് സിനിമയിലുള്ളത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്

കേരള സ്റ്റോറി നിർമാതാവ്  വിവാദങ്ങള്‍ക്ക് മറുപടിയുമായി കേരള സ്റ്റോറി  The Kerala Story producer Vipul Shah on criticism  The Kerala Story producer Vipul Shah  കേരള സ്റ്റോറി നിർമാതാവിന്‍റെ പ്രതികരണം
കേരള സ്റ്റോറി നിർമാതാവ്
author img

By

Published : May 2, 2023, 4:29 PM IST

പുറത്തിറങ്ങാനിരിക്കുന്ന 'കേരള സ്റ്റോറി' ചിത്രത്തിനെച്ചൊല്ലി വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി ചലച്ചിത്ര നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ. ഈ സിനിമയിൽ വെറും 'സത്യം' മാത്രമാണ് അവതരിപ്പിച്ചത്. രാഷ്‌ട്രീയ പാർട്ടികൾക്ക് തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ആരോഗ്യകരമായ ജനാധിപത്യത്തിന്‍റെ അടയാളമാണ് വിയോജിപ്പ്. താൻ നിയമത്തിൽ വിശ്വസിക്കുന്നു. സെൻസർ ബോർഡ് സിനിമയ്ക്ക് അനുമതി നൽകി. തങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുന്‍പ് അവർ സിനിമ സൂക്ഷ്‌മമായി പരിശോധിച്ചിട്ടുണ്ട്. ഏകദേശം ഒന്നര മാസമായി, ഈ സൂക്ഷ്‌മപരിശോധനയിലൂടെയാണ് കടന്നുപോയത്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അതില്‍ സന്തോഷമുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

'പ്രശ്‌നമുള്ളവര്‍ നിയമ നടപടി സ്വീകരിക്കട്ടെ': ഫിലിം സർട്ടിഫിക്കേഷനായി അന്തിമമായി അധികാരികൾക്ക് തങ്ങൾ തെളിവുകളും രേഖകളും നല്‍കി. അത് സ്വീകരിച്ചുവെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. സത്യത്തെ സ്വീകരിച്ചുവെന്നാണ് അത് കാണിക്കുന്നത്. ഇതിനുശേഷവും ചില ഗ്രൂപ്പുകൾക്ക് ആശങ്കകളോ പ്രശ്‌നമോ ഉണ്ടെങ്കില്‍ കോടതിക്കോ മറ്റ് നിയമസംവിധാനത്തിനോ തീരുമാനമെടുക്കാൻ വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് താൻ വിശ്വസിക്കുന്നു. തങ്ങൾ നിയമം കൃത്യമായി പാലിച്ചും ആ രൂപത്തില്‍ മുന്നോട്ടുപോയെന്നും കരുതുന്നു. അതുകൊണ്ട് തങ്ങള്‍ക്ക് വിഷമിച്ചിരിക്കേണ്ട കാര്യമില്ല.

ALSO READ | 'ദ കേരള സ്‌റ്റോറിക്ക്' എതിരെ ഹർജി: അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീംകോടതി

കേരളത്തിലെ ഒരു മന്ത്രി സിനിമ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്‌തതിനെക്കുറിച്ച് താന്‍ അറിഞ്ഞു. അദ്ദേഹത്തിന്‍റെ പാർട്ടിയുടെ രീതിയ്‌ക്കനുസരിച്ച് സിനിമയെ വിമർശിക്കാൻ ആ മന്ത്രിക്ക് എല്ലാ അവകാശവുമുണ്ട്. ഈ സിനിമയെ നിരോധിക്കണോ വേണ്ടയോ എന്ന് സെൻസർ ബോർഡും കോടതിയുമാണ് തീരുമാനിക്കേണ്ടത്. സെൻസർ ബോർഡ് സിനിമ ക്ലിയർ ചെയ്‌തതിന് ശേഷം ഒരു സിനിമ പൊതുവെ നിരോധിക്കില്ല.

ഇതുമായി ബന്ധപ്പെട്ടുള്ള നിയമവശത്തെക്കുറിച്ച് താന്‍ മനസിലാക്കിയിട്ടുണ്ട്. അണിയറ പ്രവര്‍ത്തകര്‍ക്ക് ഉചിതമെന്ന് തോന്നുന്നതെന്തും പ്രവർത്തിക്കാൻ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. തന്‍റെ അഭിപ്രായത്തിൽ ഒരു സിനിമയെ 'കേരള സ്റ്റോറി' എന്ന് ലേബൽ ചെയ്‌തതുകൊണ്ട് കേരളത്തിന് എതിരാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല.

ALSO READ | 'കേരള സ്റ്റോറി സംഘപരിവാര്‍ ഫാക്‌ടറിയില്‍ നിന്നുള്ള വലിയ നുണ' ; തെളിയിച്ചാല്‍ ഒരുകോടി ഇനാം നല്‍കുമെന്ന് യൂത്ത് ലീഗ്

കേരള സ്റ്റോറിക്കെതിരെ മന്ത്രി സജി ചെറിയാന്‍: വിവാദമായ 'ദ കേരള സ്റ്റോറി' എന്ന സിനിമ ബഹിഷ്‌കരിക്കണമെന്ന് ചലച്ചിത്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തില്‍ ഇന്നുള്ള സൗഹാര്‍ദപരമായ അന്തരീക്ഷത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണിതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

മറ്റുപല സംസ്ഥാനങ്ങളിലെപ്പോലെ നാട് കലാപ കലുഷിതമാക്കി രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. കേരളത്തിലെ മതനിരപേക്ഷ മനസുള്ളവര്‍ ഒന്നടങ്കം സിനിമ ബഹിഷ്‌കരിക്കണം. നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

ALSO READ | 'വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട് നിർമിച്ച ചിത്രം'; 'ദി കേരള സ്റ്റോറി' സംഘപരിവാറിന്‍റെ കെട്ടുകഥയെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.