ETV Bharat / bharat

'വസ്‌തുതകൾ വളച്ചൊടിച്ച് ഒരു സമുദായത്തെ അപമാനിക്കാൻ ശ്രമം' ; ബംഗാളിൽ 'ദി കേരള സ്റ്റോറി'ക്ക് വിലക്ക് - ദി കേരള സ്റ്റോറി വിലക്കിയ സംസ്ഥാനങ്ങൾ

ബംഗാളിൽ 'ദി കേരള സ്റ്റോറി'യുടെ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി മമത ബാനർജി. ഒരു പ്രത്യേക സമുദായത്തിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ചിത്രമെന്ന് മമത

Bengal bans The Kerala Story  The Kerala Story  The Kerala Story banned in west bengal  west bengal The Kerala Story  The Kerala Story banned west bengal  The Kerala Story bjp  The Kerala Story mamata banarjee  The Kerala Story controversy  ദി കേരള സ്റ്റോറി  ദി കേരള സ്റ്റോറി ബംഗാൾ  ദി കേരള സ്റ്റോറി ബംഗാളിൽ നിരോധിച്ചു  ബംഗാളിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കില്ല  ദി കേരള സ്റ്റോറിക്ക് വിലക്ക്  കേരള സ്റ്റോറി  ദി കേരള സ്റ്റോറി വിലക്കിയ സംസ്ഥാനങ്ങൾ  ദി കേരള സ്റ്റോറി മമത ബാനർജി
ദി കേരള സ്റ്റോറി
author img

By

Published : May 8, 2023, 7:33 PM IST

Updated : May 8, 2023, 7:57 PM IST

കൊൽക്കത്ത : 'ദി കേരള സ്റ്റോറി' ബംഗാളിൽ പ്രദർശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഒരു പ്രത്യേക സമുദായത്തിലെ ജനങ്ങളെ അപമാനിക്കാൻ വസ്‌തുതകൾ വളച്ചൊടിച്ചാണ് ചിത്രം നിർമിച്ചതെന്ന് മമത പറഞ്ഞു. ബംഗാളിനെയും ഇതേ രീതിയിൽ അപകീർത്തിപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.

രാജ്യത്തെ മിക്കവാറും ബിജെപി വിരുദ്ധ പാർട്ടികള്‍ സിനിമയ്‌ക്കെതിരെ ശബ്‌ദം ഉയർത്തിയിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ചുള്ള വിഷയമായതിനാലും ആ സംസ്ഥാനത്ത് സിപിഎം സർക്കാരായതിനാലും അവരും ശക്തമായി ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ 'ദി കേരള സ്റ്റോറി'ക്കെതിരെ സംസാരിക്കുന്നതുകൊണ്ട് സിപിഎമ്മിനൊപ്പം നിൽക്കുന്നുവെന്ന അർഥമില്ല. ബിജെപിയുമായി സിപിഎം ബന്ധം പുലർത്തുന്നുണ്ടെന്ന് മമത ആരോപിക്കുകയും ചെയ്‌തു.

കശ്‌മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമ നിർമിക്കാനാണ് ബിജെപിയുടെ നീക്കം. ബംഗാളിന് ചീത്തപ്പേരുണ്ടാക്കാനാണ് അവരുടെ ശ്രമം. എന്തിനാണ് ഇത്തരത്തില്‍ ബിജെപി വർഗീയ രാഷ്‌ട്രീയം പയറ്റുന്നതെന്നും മമത ബാനർജി ചോദിച്ചു.

തമിഴ്‌നാട്ടിലും പ്രദർശനം റദ്ദാക്കി : തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകൾ ഞായറാഴ്‌ച മുതൽ ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കിയിരുന്നു. സിനിമയ്ക്ക് മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ദി കേരള സ്റ്റോറിക്ക് സംസ്ഥാനത്ത് നികുതി ഏർപ്പെടുത്തില്ലെന്നാണ് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്.

Also read : 'കേരള സ്‌റ്റോറി'ക്ക് മധ്യപ്രദേശില്‍ നികുതി ഇളവ്; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

പ്രദർശനം തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി : കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം മതേതര സ്വഭാവമുള്ള കേരളീയ സമൂഹം സ്വീകരിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദി കേരള സ്റ്റോറി ചരിത്ര സിനിമ അല്ലെന്നും സാങ്കൽപ്പിക കഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികരണം അറിയിച്ച് ഷബാന ആസ്‌മി : കേരള സ്റ്റോറിയെ എതിർക്കുന്നവർ ആമിർ ഖാന്‍ നായകനായ ലാൽ സിങ് ഛദ്ദയുടെ റിലീസ് അനുവദിക്കില്ലെന്ന് പറഞ്ഞവരെപ്പോലെ തെറ്റുകാരാണെന്ന് പരാമര്‍ശിച്ച് ചലച്ചിത്ര ഇതിഹാസം ഷബാന ആസ്‌മി രംഗത്തെത്തി. ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അല്ലാതെ മറ്റാർക്കും അവകാശമില്ലെന്നും ഷബാന ട്വിറ്ററിൽ കുറിച്ചു.

Also read : 'കേരള സ്‌റ്റോറി'യെ എതിര്‍ക്കുന്നവര്‍ 'ലാല്‍ സിങ് ഛദ്ദ'യുടെ റിലീസ് അനുവദിക്കാത്തവരെ പോലെ' ; പ്രതികരണവുമായി ഷബാന ആസ്‌മി

'കേരളത്തെ അപമാനിക്കുന്ന സിനിമ' : സിനിമ കേരളത്തെ അപമാനിക്കുന്നതാണെന്നായിരുന്നു ആദ്യ പ്രദർശനം കണ്ടിറങ്ങിയ ചില പ്രേക്ഷകർ പ്രതികരിച്ചത്. പുറത്തുള്ളവർക്ക് കേരളത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് ചിത്രം നൽകുന്നത്. ഈ സിനിമയിൽ പറയുന്നതല്ല കേരളമെന്ന് ഇവിടെ ജീവിക്കുന്നവർക്ക് അറിയാമെന്നും ചിലർ അഭിപ്രായപ്പെട്ടു. പൊലീസ് സംരക്ഷണത്തിലാണ് ചിത്രത്തിന്‍റെ പ്രദർശനം.

Also read : 'ഇതാണ് കേരളം, ഇതാണ് ദി റിയല്‍ കേരള സ്റ്റോറി': വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാക്ഷാല്‍ എആർ റഹ്‌മാൻ

Last Updated : May 8, 2023, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.