ഹൈദരാബാദ് : 'ദ കശ്‌മീർ ഫയൽസ്' സിനിമയ്‌ക്കെതിരായ ഇസ്രയേല്‍ സംവിധായകനും ഐഎഫ്‌എഫ്‌ഐ ജൂറി തലവനുമായ നദവ് ലാപിഡിന്‍റെ വിമര്‍ശനത്തെ പിന്തുണച്ച് ജൂറി അംഗങ്ങള്‍. ഓസ്‌കർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട നിർമാതാവുകൂടിയായ ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവരാണ് നദവിനെ പിന്തുണച്ചത്. ഐഎഫ്‌എഫ്‌ഐ മത്സരത്തിലെ അഞ്ചംഗ ജൂറിയുടെ ഭാഗമായിരുന്നവരാണ് ഇവര്‍.
'ദ കശ്‌മീർ ഫയൽസ്' അശ്ലീലവും പ്രത്യേക ഉദ്ദേശ്യത്തോടെ നിര്‍മിച്ചതുമാണെന്നും മേളയില്‍ പ്രദര്‍ശിപ്പിച്ച 14 അന്താരാഷ്‌ട്ര സിനിമകളില്‍ മോശമായത് 15ാമത് പ്രദര്‍ശിപ്പിച്ച ഈ ചിത്രമാണെന്നുമായിരുന്നു നദവ് ലാപിഡിന്‍റെ വിമര്‍ശനം. ഈ വിമര്‍ശനത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുവെന്നാണ് രംഗത്തെത്തിയ ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നിവരുടെ പക്ഷം.
-
#IFFI #IFFI53Goa #IFFI2022 #KashmirFiles @IndiaToday @TimesNow @TOIIndiaNews @ndtv @News18India @IndianExpress @htTweets pic.twitter.com/TIAjTyEgdb
— Jinko Gotoh (@JinkoGotoh) December 2, 2022 " class="align-text-top noRightClick twitterSection" data="
">#IFFI #IFFI53Goa #IFFI2022 #KashmirFiles @IndiaToday @TimesNow @TOIIndiaNews @ndtv @News18India @IndianExpress @htTweets pic.twitter.com/TIAjTyEgdb
— Jinko Gotoh (@JinkoGotoh) December 2, 2022#IFFI #IFFI53Goa #IFFI2022 #KashmirFiles @IndiaToday @TimesNow @TOIIndiaNews @ndtv @News18India @IndianExpress @htTweets pic.twitter.com/TIAjTyEgdb
— Jinko Gotoh (@JinkoGotoh) December 2, 2022
'അത് കലാപരമായ വിലയിരുത്തല്‍' : 'സിനിമയുടെ ഉള്ളടക്കത്തിൽ ഞങ്ങൾ രാഷ്‌ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. കലാപരമായ വിലയിരുത്തലായിരുന്നു ആ പ്രസ്‌താവന. ഒരു ഉത്സവവേദി രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നതും പുറമെ നദവിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും ഞങ്ങൾക്ക് വലിയ സങ്കടമുണ്ടാക്കുന്നു. അത് ഒരിക്കലും ജൂറിയുടെ ഉദ്ദേശ്യമായിരുന്നില്ല. ആത്മാർഥതയോടെ -53-ാം ഐഎഫ്‌എഫ്‌ഐ ജൂറിമാർ' - ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നീ ജൂറിമാര്‍ സമാനമായി ട്വീറ്റ് ചെയ്‌തു.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദ കശ്‌മീർ ഫയൽസ്' പുറത്തിറങ്ങിയ ശേഷം രൂക്ഷവിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാര്‍ രാഷ്‌ട്രീയം പ്രചരിപ്പിക്കാനാണ് ചിത്രം പുറത്തിറക്കിയതെന്നായിരുന്നു വിമര്‍ശനം. ആയിരക്കണക്കിന് കശ്‌മീര്‍ പണ്ഡിറ്റുകളെ വംശഹത്യ ചെയ്‌തുവെന്ന തരത്തില്‍ തെറ്റായ കണക്കും ചരിത്രവും പറയുന്ന സിനിമയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.
ലാപിഡിനോട് വിയോജിച്ച് ജൂറി അംഗം : അതേസമയം, സഹ ജൂറി അംഗം സുദീപ്‌തോ സെൻ, ലാപിഡിന്‍റെ പ്രസ്‌താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് നവംബര്‍ 29ന് രംഗത്തെത്തിയിരുന്നു. 'ദ കശ്‌മീർ ഫയൽസി'നെ കുറിച്ചുള്ള ലാപിഡിന്‍റെ പ്രസ്‌താവന പൂർണമായും വ്യക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. താനോ, മറ്റ് ജൂറി അംഗങ്ങളോ തങ്ങളുടെ ഇഷ്‌ടങ്ങളെക്കുറിച്ചോ അനിഷ്‌ടങ്ങളെക്കുറിച്ചോ പരാമർശിച്ചിട്ടില്ലെന്നും സെൻ ട്വിറ്ററിൽ കുറിച്ചു.
ജൂറി എന്ന നിലയിൽ, ഒരു സിനിമയുടെ സാങ്കേതിക, സൗന്ദര്യാത്മക നിലവാരം, സാമൂഹിക സാംസ്‌കാരിക പ്രസക്തി എന്നിവ വിലയിരുത്താനാണ് തങ്ങൾ നിയോഗിക്കപ്പെട്ടത്. ഒരു സിനിമയെയും കുറിച്ച് തങ്ങൾ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ അഭിപ്രായങ്ങളിൽ ഏർപ്പെടുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നുവെങ്കില്‍ തീർച്ചയായും വ്യക്തിപരമാണെന്നും സെൻ കൂട്ടിച്ചേർത്തു. ലാപിഡിനെ അനുകൂലിച്ച് 'ഇത് ലോകത്തിന് വളരെ വ്യക്തമാണ്' എന്ന കുറിപ്പോടെ നടി സ്വര ഭാസ്‌കർ രംഗത്തെത്തിയിരുന്നു.