ETV Bharat / bharat

റിവര്‍ഡെയില്‍ എന്ന സാങ്കൽപ്പിക പട്ടണം: 'ദി ആര്‍ച്ചീസ്' ട്രെയിലര്‍ പുറത്ത് - സുഹാന ഖാൻ

The Archies trailer out അഗസ്ത്യ നന്ദ, താരപുത്രിമാരായ സുഹാന ഖാൻ, ഖുഷി കപൂർ എന്നിവര്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന 'ദ ആർച്ചീസ്' നെറ്റ്ഫ്ലിക്‌സ്‌ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

The Archies  Suhana Khan  Khushi Kapoor  Agastya Nanda  The Archies trailer out  ദി ആര്‍ച്ചീസ്  ദി ആര്‍ച്ചീസ് ട്രെയിലർ  അഗസ്ത്യ നന്ദ  സുഹാന ഖാൻ  ഖുഷി കപൂർ
The Archies trailer out
author img

By ETV Bharat Kerala Team

Published : Nov 9, 2023, 4:19 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ദ ആർച്ചീസി'ന്‍റെ ട്രെയിലർ (The Archies trailer) റിലീസ് ചെയ്‌തു. ഇന്ത്യയില്‍ റിവര്‍ഡെയില്‍ എന്ന സാങ്കൽപ്പിക മലയോര പട്ടണത്തിന്‍റെ നേര്‍കാഴ്‌ച്ചകളാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണാനാവുക.

1964 പശ്ചാത്തലമാക്കിയുള്ള 'ദി ആര്‍ച്ചീസ്', സുന്ദരീ-സുരന്ദരന്‍മാരായ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സൗഹൃദം, സ്വാതന്ത്ര്യം, പ്രണയം, ഹൃദയഭേദക നിമിഷങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. ഈ സിനിമാറ്റിക് മാസ്‌റ്റര്‍പീസ് ഡിസംബർ 7ന് നെറ്റ്ഫ്ലിക്‌സ്‌ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും (The Archies release on Netflix).

  • " class="align-text-top noRightClick twitterSection" data="">

സംഗീത പശ്ചാത്തലത്തിൽ പരസ്‌പരം നൃത്തം ചെയ്യുകയും ആനന്ദിക്കുകയും ചെയ്യുന്ന ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാൻ, ഖുഷി കപൂർ, അഗസ്ത്യ നന്ദ എന്നിവരെയാണ് ട്രെയിലറില്‍ കാണാനാവുക. 'ദി ആര്‍ച്ചീസി'ലൂടെയാണ് ഇതാദ്യമായാണ് സുഹാന ഖാന്‍ ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്.

Also Read: ആര്‍ച്ചിയും കൂട്ടരും ഇനി നെറ്റ്‌ഫ്ലിക്‌സില്‍; വിസ്‌മയമായി ഷാരൂഖിന്‍റെ മകളും ശ്രീദേവിയും മകളും

'ദി ആര്‍ച്ചീസ്' സംവിധായകന്‍ സോയ അക്‌തര്‍ അടുത്തിടെ സുഹാനയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സുഹാനയുടെ കഴിവിനെ കുറിച്ചും സംവിധായകന്‍ വാചാലനായി. വിജയത്തിലേക്കുള്ള പാതയിൽ സുഹാനയ്‌ക്ക് കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരില്ലെന്നായിരുന്നു സോയ അക്‌തര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സംഗീതത്തോടുള്ള തന്‍റെ കഴിവിനെ കുറിച്ച് സുഹാനയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തന്‍റെ നിക്ക് നെയിം 'സൂ' ആണെന്നും സുഹാന അറിയിച്ചിരുന്നു.

'ദി ആര്‍ച്ചീസിലൂ'ടെ, റിവര്‍ഡെയില്‍ എന്ന സാങ്കൽപ്പിക പട്ടണത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ് സംവിധായകന്‍. ആർച്ചി, ബെറ്റി, വെറോണിക്ക, ജുഗ്ഹെഡ്, റെഗ്ഗീ, എഥൽ, ഡിൽട്ടൺ എന്നിവരുടെ ജീവിതത്തിലേയ്‌ക്കാണ് 'ദീ ആര്‍ച്ചീസ്' നമ്മെ കൂട്ടിക്കൊണ്ട് പോകുക.

Also Read: ഇതാ ആർച്ചീസ് ഗ്യാങ്...; 'ദി ആർച്ചീസ്' പുതിയ പോസ്റ്റർ പങ്കുവച്ച് സുഹാന ഖാൻ

'ദ ആര്‍ച്ചീസ്' അഭിനേതാക്കളുടെ ക്യാരക്‌ടര്‍ പ്രൊമോകള്‍ സോയ അക്‌തര്‍ (Zoya Akhtar) അടുത്തിടെ ഇൻസ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. അഗസ്ത്യ നന്ദ, സുഹാന ഖാൻ, ഖുഷി കപൂർ, ഡോട്ട്, വേദാംഗ് റെയ്‌ന, യുവരാജ് മെൻഡ, മിഹിർ അഹൂജ തുടങ്ങിയവരുടെ ക്യാരക്‌ടർ പ്രൊമോകളാണ് പുറത്തുവിട്ടത്.

അഗസ്ത്യ നന്ദ ആര്‍ച്ചീ ആന്‍ഡ്രൂസ് ആയും (Archie Andrews will be played by Agastya Nanda), സുഹാന ഖാൻ വെറോണിക്ക ലോഡ്‌ജ്‌ ആയും (Suhana Khan will bring Veronica Lodge), ഖുഷി കപൂർ ബെറ്റി കൂപ്പർ ആയും (Betty Cooper role will be played by Khushi Kapoor), ഡോട്ട് എഥൽ മഗ്‌സ് ആയും (Ethel Muggs will be portrayed by Dot) വേദാംഗ് റെയ്‌ന റെഗ്ഗി മാന്‍റിൽ ആയും (Vedang Raina will embody the heartthrob Reggie Mantle), യുവരാജ് മെൻഡ ഡിൽട്ടൺ ഡോയ്‌ലി ആയും (Dilton Doiley will be portrayed by Yuvraj Menda) മിഹിർ അഹൂജ ജഗ്‌ഹെഡ് ജോൺസ് ആയുമാണ് (Jughead Jones will be depicted by Mihir Ahuja) ചിത്രത്തില്‍ വേഷമിടുന്നത്. സോയ അക്‌തര്‍ പങ്കുവച്ച ഈ ക്യാരക്‌ടര്‍ പ്രൊമോകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Also Read:The Archies Teaser: കാത്തിരിപ്പിന് വിരാമം; 'ദി ആർച്ചീസ്' പുതിയ ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.