ബംഗളൂരു: 19ാമത് കർണാടക ഗവർണറായി മുൻ രാജ്യസഭാ എംപി തവർചന്ദ് ഗെലോട്ട് ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുക. ജൂലൈ ആറിനാണ് മുൻ കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ വകുപ്പ് മന്ത്രിയായ ഗെലോട്ടിനെ കർണാടകയുടെ പുതിയ ഗവർണറായി നിയമിച്ചത്.
ജൂലൈ ഏഴിന് നടന്ന മന്ത്രിസഭാ പുനഃക്രമീകരണത്തിന് മുന്നോടിയായി മന്ത്രിസ്ഥാനം രാജിവച്ച 12 കേന്ദ്രമന്ത്രിമാരിൽ ഒരാളായിരുന്നു ഗെലോട്ട്. 2006 മുതൽ 2014 വരെ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹം ബിജെപിയുടെ കർണാടക യൂണിറ്റ് നേതാവ് എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. നിലവിൽ 2014 മുതൽ കർണാടക ഗവർണറായ സേവനമനുഷ്‌ഠിച്ച വജുഭൈ ആർ വാലയ്‌ക്ക് ബദലായാണ് ഗെലോട്ട് സ്ഥാനമേൽക്കുന്നത്.
ALSO READ: India covid -19: 24 മണിക്കൂറുനിടെ 42,766 രോഗികള്‍
മിസോറാം ഗവർണറായിരുന്ന പി.എസ് ശ്രീധരൻപിള്ളയെ ഗോവയിലേക്ക് മാറ്റി. തൽസ്ഥാനത്ത് വിശാഖപ്പട്ടണത്ത് നിന്നും ലോക്‌സഭ അംഗമായിരുന്ന ഹരി ബാബു കമ്പംപട്ടിയെ നിയമിച്ചു.
യഥാക്രമം മംഗുഭായ് ഛഗൻഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവർണറായും രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ ഹിമാചൽ പ്രദേശ് ഗവർണറായും സത്യദേവ് നാരായൺ ആര്യ ത്രിപുര ഗവർണറായും രമേശ് ബെയ്‌സ് ജാർഖണ്ഡ് ഗവർണർ ഗവർണറായും ഹരിയാന ഗവർണറായി ബന്ദാരു ദത്തത്രേയയേയും നിയമിച്ചു.